May 22, 2011

പ്ലസ്ടു കഴിഞ്ഞുള്ള പഠനാവസരങ്ങള്‍

പ്ലസ്ടു കഴിഞ്ഞുള്ള പഠനാവസരങ്ങള്‍


ഒരു വിദ്യാര്‍ത്ഥിയുടെ കരിയര്‍ രൂപാന്തരപ്പെടുത്തുന്നതില്‍ പ്ലസ്ടുവിന് ശേഷമുള്ള വിദ്യാഭ്യാസത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. നിരവധി ഉപരിപഠനമേഖലകള്‍ പ്ലസ്ടു കഴിഞ്ഞ് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കായിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു - തത്തുല്യ പരീക്ഷ വിജയിച്ച ചുണക്കുട്ടികളുടെ ലക്ഷ്യം മെഡിസിനോ എഞ്ചിനിയറിംഗോ ആയിരിക്കും. ബയോളജി അടങ്ങിയ സബ്ജക്ട് കോമ്പിനേഷനെടുത്തവര്‍ക്കാണ് മെഡിസിനില്‍ പ്രവേശനം. ഗണിതശാസ്ത്രം പഠിച്ചവര്‍ക്ക് എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളില്‍ ഉപരിപഠനമാകാം. കൃഷിശാസ്ത്രജ്ഞനാകാന്‍ കൊതിക്കുന്നതവര്‍ക്ക് അഗ്രികള്‍ച്ചറല്‍ കോഴ്‌സുകളില്‍ ഡിഗ്രി പഠനാവസരമുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലകളിലാണ് ബിഎസ് സി അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ബി എസ് സി ഫോറസ്ട്രി, ഫിഷറീസ് സയന്‍സ്, വെറ്റിനറി സയന്‍സ് & അനിമല്‍ ഹസ്ബന്ററി, ഡെയറിസയന്‍സ് & ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് തുടങ്ങിയ ഡിഗ്രി കോഴ്‌സുകളില്‍ പഠനാവസരമൊരുക്കുന്നത്.

മെഡിക്കല്‍ കോഴ്‌സുകളില്‍ എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നഴ്‌സിംഗ്, ബി. ഫാം, ബി.എ എം എസ്, ബി. എച്ച്. എം.എസ്, ബി.എസ്. എം. എസ്, ബി എസ് സി എം എല്‍ റ്റി തുടങ്ങിയവ ഉള്‍പ്പെടും. എഞ്ചിനിയറിംഗ് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്, ഐടി, ബയോകെമിക്കല്‍ & ബയോടെക്‌നോളജി, എയറോസ്‌പേസ് എഞ്ചിനിയറിംഗ് തുടങ്ങിയ നിരവധി ശാഖകള്‍ ലഭ്യമാണ്. ആര്‍ക്കിടെക്ട് ആകുന്നതിന് ദേശീയത ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയെഴുതി (NATA) യോഗ്യതനേടി ബി ആര്‍ക് പഠനം നടത്താം.


ഇവയ്ക്ക് പുറമെ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് ഉപരിപഠനം നടത്താവുന്ന കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


പാരാമെഡിക്കല്‍ കോഴ്‌സുകള്‍-
മെഡിക്കല്‍ - ഡന്റല്‍ കോളേജുകളിലും മറ്റുമാണ് കോഴ്‌സുകള്‍ ലഭ്യമായിട്ടുള്ളത്. മെഡിക്കല്‍ലബോറട്ടറി ടെക്‌നോളജി (DMLT) , റേഡിയോളജിക്കല്‍ ടെക്‌നോളജി (DRT), ഓപ്താല്‍മിക് അസിസ്റ്റന്‍സ് (DOA), ഡന്റല്‍ മെക്കാനിക്‌സ് (DCDM), ഡന്‍ല്‍ഹൈജീനിസ്റ്റ് (DCDH), ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നോളജി (DOTT), കാര്‍ഡിയോ വാസ്‌കുലര്‍ ടെകീനീഷ്യന്‍ (DCVT), ന്യൂറോ ടെക്‌നോളജി (DNT), ഡയാലിസിസ് ടെക്‌നോളജി (DDT) തുടങ്ങിയ ഡിപ്ലോമാ കോഴ്‌സുകളിലാണ് പഠനാവസരം. ഈ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ പഠനകാലാവധി രണ്ടുവര്‍ഷംവീതമാണ്. ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി ഐഛികവിഷയങ്ങളായി പഠിച്ച് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (പട്ടികജാതി - വര്‍ഗ്ഗകാര്‍ക്ക് 40% , SEBC കാര്‍ക്ക് 45% മാര്‍ക്ക് വീതംമതി) പ്ലസ്ടു - തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം തേടാം. കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നടത്തുന്നത്. ജുലായ് - ഓഗസ്റ്റ് മാസത്തില്‍ പ്രവേശനവിജ്ഞാപനം പ്രതീക്ഷിക്കാം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും അംഗീകൃത സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ഈ കേഴ്‌സുകള്‍ ഉണ്ട്.


ഫാര്‍മസി ഡിപ്ലോമാ (ഡി.ഫാം) കോഴ്‌സ്
- രണ്ടുവര്‍ഷമാണ് പഠനകാലാവധി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും അംഗീകൃത സ്വകാര്യസ്ഥാപനങ്ങളിലും ഫാര്‍മസി ഡിപ്ലോമാ കോഴ്‌സ് നടത്തുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറേറ്റാണ് പ്രവേശനം നടത്തുന്നത്. സ്വകാര്യഫാര്‍മസി കോളേജിലെ 50% സീറ്റുകള്‍ മെരിറ്റിലും 50% സീറ്റുകള്‍ മാനേജ്‌മെന്റ് ക്വാട്ടയിലുംപെടുത്തി അഡ്മിഷന്‍ നല്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് പഠിച്ച് പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനം. ഓഗസ്റ്റ് / സെപ്തംബര്‍ മാസത്തിലാണ് പ്രവേശന വിജ്ഞാപനം വരിക. പ്ലസ്ടു കാര്‍ക്കായി അടുത്തിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആറുവര്‍ഷത്തെ ഫാംഡി കോഴ്‌സുകളിലും പ്രവേശനം നേടാവുന്നതാണ്.


ജനറല്‍ നേഴ്‌സിംഗ് ഡിപ്ലോമ -
ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും അംഗീകൃത സ്വകാര്യ നഴ്‌സിംഗ് പരിശീലനകേന്ദ്രങ്ങളിലും മറ്റുമാണ് ജനറല്‍ നഴ്‌സിംഗ് ത്രിവത്സര ഡിപ്ലോമാ കോഴ്‌സുള്ളുത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. സ്വകാര്യ സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്ലോമാ കോഴ്‌സിന് നഴ്‌സിംഗ് കൗണ്‍സിലിന്റെ അനുമതിയും അംഗീകാരവും ഉണ്ടെന്ന് ഉറപ്പുവരുത്തി അഡ്മിഷന്‍ നേടേണ്ടതാണ്. ജൂണ്‍ / ജാലായ് മാസത്തിലാണ് സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളിലെ പ്രവേശനവിജ്ഞാപനം പ്രതീക്ഷിക്കാവുന്നത്.


മാരിടൈം കോഴ്‌സുകള്‍ -
ത്രിവത്സ ബി എസ് സി നോട്ടിക്കല്‍ സയന്‍സ്, നാലുവര്‍ഷ ബിടെക് മറൈന്‍ എഞ്ചിനിയറിംഗ്, ത്രിവത്സര ബിഎസ് സി മാരിടൈം സയന്‍സ്, നാല് വര്‍ഷ ബിടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എഞ്ചിനിയറിംഗ് തുടങ്ങിയ കോഴ്‌സുകള്‍ മാരിടൈം മേഖലയില്‍പെടും. ടി എസ് ചാണക്യ, നവിമുംബൈയില്‍ ബി എസ് സി നോട്ടിക്കല്‍ സയന്‍സ് കോഴ്‌സുണ്ട്. കോല്‍ക്കത്തയിലെ മറൈന്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (മെറി) മറൈന്‍ എഞ്ചിനിയറിംഗ് ഡിഗ്രി കോഴ്‌സ് ലഭ്യമാണ്. 'മെറി' മൂംബൈയില്‍ ബി ടെക് നേവല്‍ ആര്‍കിടെക്ച്ചര്‍ & ഓഷ്യന്‍ എഞ്ചിനിയറിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. നാഷണല്‍ മാരിടൈം അക്കാഡമി ചൈന്നെയില്‍ ത്രിവത്സര ബീ എസ് സി മാരിടൈം കോഴ്‌സ് നടത്തിവരുന്നു. ഐ ഐ ടി സംയുക്ത പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനങ്ങള്‍. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ പ്രവേശനവിജ്ഞാപനം ഉണ്ടാവും.

കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലും നാല് വര്‍ഷ മറൈന്‍ എഞ്ചിനിയറിംഗ് റസിഡന്‍ഷ്യല്‍ കോഴ്‌സ് നടത്തുന്നുണ്ട്. ഈ കോഴ്‌സുകള്‍ക്കെല്ലാം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും 50% മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പഠനാവസരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അനുമതിയോടും അംഗീകാരത്തോടും കൂടി മാരിടൈം കോഴ്‌സുകള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളും ഇന്ത്യയില്‍ ധാരാളമുണ്ട്. ഇത്തരം അംഗീകൃതസ്ഥാപനങ്ങളുടെ ലിസ്റ്റുകള്‍ www.dgshipping.com എന്നവെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഡെക്ക് കേഡറ്റുകളായും പ്ലസ്ടുകാര്‍ക്ക് പരിശീലനം നോടാം. മര്‍ച്ചന്റ് നേവിയിലും ഷിപ്പിംഗ് കമ്പിനികളിലും മറ്റും മികച്ച തൊഴിലവസരങ്ങള്‍ ഈ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കും.


ഏയറോസ്‌പേസ് എഞ്ചിനിയറിംഗ് -
വിമാനക്കമ്പനികളിലും മറ്റും മികച്ച തൊഴിലിന് വഴിയൊരുക്കുന്നതാണ് ബിടെക് ഏയ്‌റോ സ്‌പേസ് / ഏയ്‌റോനാട്ടിക്കല്‍ എഞ്ചിനിയറിംഗ്. വിമാനം, ഡിഫന്‍സ് എയര്‍ക്രിഫ്റ്റുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ രൂപ കല്പനയും നിര്‍മ്മാണവുമാണ് മുഖ്യപഠനവിഷയം. നാല് വര്‍ഷത്തെ ബിടെക് ഏയ്‌റോസ്‌പെസ് / ഏയറോനാട്ടിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡു നേടിയ പ്ലസ്ടു / തത്തുല്യപരീക്ഷ പാസായവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. ചെന്നൈ, മുംബൈ, കാന്‍പൂര്‍, ഖരാഗ്പൂര്‍ എന്നിവിടങ്ങളിലെ ഐ ഐ ടികളില്‍ ഈ കോഴ്‌സുകള്‍ ലഭ്യമാണ്.

പ്ലസ്ടുകാര്‍ക്കായുള്ള പഞ്ചവത്സര എം ടെക് ഡ്യൂവല്‍ ഡിഗ്രിയും ഇതേഡിസ്​പളിനില്‍ ഈ ഐ ഐ ടികളിലുണ്ട്. ഐ ഐ ടി സംയുക്ത പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (IIST) തിരുവനന്തപുരത്തും ഏയ്‌റോസ്‌പെസ് എഞ്ചിനിയറിംഗിലും ഏവിയോണിക്‌സിലും നാല് വര്‍ഷ ബി ടെക് കോഴുസുണ്ട്. IIST നടത്തുന്ന ദേശീയതല എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം. മറ്റ് ചില അംഗീകൃത / വാഴ്‌സിറ്റി / സ്ഥാപനങ്ങളിലും ബി. ടെക് ഏയ്‌റോസ്‌പേസ് എഞ്ചിനിയറിംഗ് / ഏയ്‌റോനാട്ടിക്കല്‍ എഞ്ചിനിയറിംഗ് പഠനാവസരമുണ്ട്. ന്യൂഡല്‍ഹിയിലെ ഏയ്‌റോനാട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലുടെയും അസോസിയെറ്റ് മെമ്പര്‍ഷിപ്പ് നേടിയും തൊഴില്‍ നേടാവുന്നതാണ്.


എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയറിംഗ് -
ഇതൊരു പരിശീലന പദ്ധതിയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫീസില്‍ ഏവിയേഷന്റെ (DGCA) അനുമതിയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പരിശീലനംനേടാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്കാണ് പരിശീലനം നേടാന്‍ അര്‍ഹതയുള്ളത്. മൂന്ന് വര്‍ഷമാണ് പരിശീന കാലാവധി. DGCA യുടെ പരീക്ഷകളില്‍ യോഗ്യത നേടുന്നവര്‍ക്കാണ് എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് എഞ്ചിയറിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. പഠിച്ചിറങ്ങുന്നവര്‍ക്ക് വിമാന കമ്പനികളിലും ഏയ്‌ഡ്രോമുകളിലും മറ്റും ധാരാളം തൊഴിലസവരങ്ങളുണ്ട്.


പൈലറ്റ് പരിശീലനം -
പൈലറ്റാകുന്നതിന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (ജജഘ), കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) എന്നിവ എടുക്കണം. സാധാരണഗതിയില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് നേരിട്ട് ചേരാവുന്നതാണ്.. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) അംഗീകൃത ഏവിയേഷന്‍ ട്രെയിനിംഗ് സെന്ററുകളിലും ഫ്‌ളയിംഗ് ക്ലബ്ബുകളിലും മറ്റുമാണ് ഇജഘ പരിശീലനം. എന്‍ട്രന്‍സ് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തിയാണ് തിരഞ്ഞെടുപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നേടാം. PPL ന് ചുരുങ്ങിയത് 60 മണിക്കൂര്‍ പറക്കല്‍ പരിശീലനം നേടണം. CPL ന് ചുരുങ്ങിയത് 250 മണിക്കൂറുകള്‍ വിമാനം പറപ്പിക്കണം. നാല് വര്‍ഷകാലയുളവിനുള്‌ലില്‍ പരിശീലനം പൂര്‍ത്തിയാക്കി CPL നേടാവുന്നതാണ്. ഏവിയേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ ഇജഘ പരിശീലനത്തിന് ചുരുങ്ങിയത് 20 ലക്ഷത്തിലേറെ ചിലവ് വരും.

റായ് ബറേലിയിലെ (ഉത്തര്‍പ്രദേശ്) ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാധമിയാണ് രാജ്യത്തെ പ്രമുഖ ഏവിയേഷന്‍ പരിശീലന കേന്ദ്രം. പട്ടികജാതി / വര്‍ഗ്ഗകാര്‍ക്ക് ഫ്്‌ളയിംഗ് പരിശീലന ചിലവുകള്‍ക്കായി DGCA യുടെ സ്‌കോളര്‍ഷിപ്പ് / സ്റ്റൈപന്റ് ലഭിക്കുന്നതാണ്.. സമര്‍ത്ഥരായവര്‍ക്ക് യു പി എസ് സി യുടെ നാഷണല്‍ ഡിഫന്‍സ് അക്കാഡമി പരീക്ഷയെഴുതിയും എയര്‍ഫോഴ്‌സ് വിഭാഗത്തിലും മറ്റും പണചിലവില്ലാതെ പൈലറ്റുമാരാകാന്‍ കഴിയും.


ടി ടി സി -
പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരാകുന്നതിന് ടിച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് (ടി ടി സി) കോഴ്‌സിന് ചേരാം. സര്‍ക്കാര്‍ / എയിഡഡ് അണ്‍ എയിഡഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് പരിശീലനം. പ്ലസ്ടു / തത്തുല്യ പരീക്ഷയ്ക്ക് 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കാണ് പ്രവേശനം. യോഗ്യതാപരീക്ഷയുടെ ഉയര്‍ന്നമാര്‍ക്ക് (മെറിറ്റ്) പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. എല്ലാ വര്‍ഷവും മാര്‍ച്ച് / ഏപ്രില്‍ മാസത്തിലാണ് പ്രവേശനവിജ്ഞാപനം പുറപ്പെടുവിക്കുക. സര്‍ക്കാര്‍ / എയിഡഡ് മേഖലയില്‍ 102 ടി ടി ഐ കളാണുള്ളത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (NCET) അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പഠിക്കേണ്ടത്.

പ്രീ- പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് - പ്ലസ്ടു / തത്തുല്യപരീക്ഷ 45% മാര്‍ക്കില്‍ കുറയാതെ വിജയിച്ച വനിതകള്‍ക്ക് ഈ പരിശീലനം നേടാം. NCTE യുടെ അംഗീകാരമുള്ള പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ചേര്‍ന്ന് പഠിക്കാം. സര്‍ക്കാര്‍ തലത്തിലും പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീ-പ്രൈമറി ടീച്ചര്‍മാരാകാന്‍ ഈ പരിശീലനം സഹായകമാവും.

ഫാഷന്‍ ടെക്‌നോളജി - പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് അഭിരുചിയുള്ള പക്ഷം ഫാഷന്‍ ടെക്‌നോളജി പഠനത്തിലേക്ക് തിരിയാം. ഫാഷന്‍ ഡിസൈന്‍, അക്‌സസറിഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, അപ്പാരല്‍ മാര്‍ക്കറ്റിംഗ്, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രൊഫഷണല്‍ ബിരുദ- ബിരുദാനന്തര പഠനസൗകര്യങ്ങള്‍വരെയുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് ഈ കോഴ്‌സുകള്‍ പഠിക്കാനുള്ള പ്രമുഖസ്ഥാപനം. അംഗീകൃത സ്വകാര്യ മേഖലയിലും പഠനാവസരമുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


ഡീസൈന്‍ -
രൂപകല്പനയില്‍ വിദഗ്ധ പഠനപരിശീലനങ്ങള്‍ നേടുന്നവര്‍ക്കാണ് ഡിസൈനര്‍മാരാകാന്‍ കഴിയുക. ഡീസൈനില്‍ പ്രൊഫഷണല്‍ ഡിഗ്രി പഠനത്തിന് പ്ലസ്ടു ഉയര്‍ന്നമാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമസ്ട്രി വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഐ ഐ ടിയില്‍ ആ.ഉല െ പഠനാവസരമുണ്ട്. രൂപകല്പനയില്‍ പ്രൊഫഷണല്‍ പരിശീലനം നല്കുന്ന മറ്റൊരു പ്രമുഖസ്ഥാപനമാണ് അഹമ്മദാബാദിലെ (പാള്‍ഡി) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി), കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണിത്. ഇവിടെ പ്ലസ്ടുകാര്‍ക്കായി നാലു വര്‍ഷത്തെ ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജി ഡി പി ഡി) കോഴ്‌സും എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയ മറ്റ് പ്രൊഫഷണല്‍ ബിരുദകാര്‍ക്ക് ഉപരിപഠനം നടത്താവുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (പി ജി ഡിപി ഡി) കോഴ്‌സും ഇവിടെയുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ,ഫര്‍ണിച്ചര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, ഗ്രാഫിക്‌സ് ഡിസൈന്‍ തുടങ്ങിയവയിലാണ് മുഖ്യ പരിശീലനം. (www.nid.edu).


കായികവിദ്യാഭ്യാസം -
ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനത്തിന് പ്ലസ്ടു വിജയികള്‍ക്ക് അവസരമുണ്ട്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമാ, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി തുടങ്ങിയ കോഴ്‌സുകള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേഖലയിലുണ്ട്. മൂന്ന് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (ബി പി ഇ) കോഴ്‌സില്‍ പ്ലസ്ടുകാര്‍ക്ക് ഉപരിപഠനം നടത്താം. തിരുവനന്തപുരത്തുള്ള കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിലും മറ്റുമാണ് പഠനാവസരം. സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലും കായികപരി
ശീലനത്തിന് ഒട്ടേറെ അവസരമുണ്ട്.

ഫുഡ്ക്രാഫ്റ്റ് കോഴ്‌സുകള്‍ - ഹോട്ടല്‍ വ്യവസായ സംരംഭങ്ങളിലും മറ്റും തൊഴില്‍ നേടാനുതകുന്ന കോഴ്‌സുകളാണിത്. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ് പരിശീലനം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് & ബിവറേജ് സര്‍വ്വീസ് / കാനിംഗ് & ഫുഡ്പ്രിസര്‍വേഷന്‍ കോഴ്‌സുകളില്‍ പ്ലസ്ടു / തത്തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് പരിശീലനം നേടാം. തിരുവനന്തപുരം (കുറവന്‍കോണം), കൊല്ലം (കടപ്പാക്കട), കോട്ടയം (കുമാരനല്ലൂര്‍), തൊടുപുഴ (മാങ്ങാട്ടുകവല), ചേര്‍ത്തല , കളമശ്ശേരി, തൃശൂര്‍ (പൂത്തോള്‍) പെരിന്തല്‍മണ്ണ (അങ്ങാടിപ്പുറം) , തിരൂര്‍, കോഴിക്കോട് (മാലപറമ്പ) കണ്ണൂര്‍, ഉദുമ എന്നിവിടങ്ങളിലാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഉള്ളത് (www.fcikerala.org ).


ഹോട്ടല്‍ മാനേജ്‌മെന്റ് -
പ്ലസ്ടു വിജയിച്ചവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പാവീണ്യമുള്ളപക്ഷം ഹോസ്​പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി എസ് സി ഡിഗ്രി, ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി തുടങ്ങിയ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാം. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ത്രിവത്സര ഹോസ്​പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി എസ് സി കോഴ്‌സ് ലഭ്യമാണ്. ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ് ചില അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും ഹോട്ടല്‍ മാനേജ്‌മെന്റെ & കാറ്ററിംഗില്‍ ഡിഗ്രി പഠനാവസരം നല്കുന്നുണ്ട്. ഹോട്ടല്‍ / ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ പര്യാപ്തമാണ് ഈ പാഠ്യപദ്ധതികള്‍.


അനിമേഷന്‍, -
കലാവാസനയും വരയ്ക്കാനുള്ള കഴിവും ഉള്ള പ്ലസ്ടുകാര്‍ക്ക് അനിമേഷന്‍ കോഴ്‌സില്‍ പരിശീലനം നേടാം. ആര്‍ട്ടും ടെക്‌സിനക്കല്‍ സ്‌കീല്ലും കൂടിചേര്‍ന്ന അനിമേഷനില്‍ വിദഗദ്ധപരിശീലനം നേടുന്നവര്‍ക്ക് വിഷ്വല്‍മീഡിയയിലും സിനിമ, ടെലിവിഷന്‍ രംഗങ്ങളിലും മറ്റും ധാരാളം തൊഴിലസവരങ്ങളുണ്ട്. ഡിഗ്രി തലത്തില്‍ അനിമേഷനിലും ഗ്രാഫിക് ഡീസൈനിലുമൊക്കെ പഠനാവസരമുണ്ട്. ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ് കോളേജ് ബി എ അനിമേഷന്‍ & ഗ്രാഫിസ് ഡിസൈന്‍ കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു പാസായാവര്‍ക്കാണ് പ്രവേശനം. ബിര്‍ള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജി മിശ്ര, റാഞ്ചിയും അതിന്റെ നേയിഡ, ജയ്പൂര്‍ കേന്ദ്രങ്ങളില്‍ ബി എസ് സി അനിമേഷന്‍ & മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പ്ലസ്ടുതന്നെ യോഗ്യത. മറ്റ് ചിലസ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം കോഴ്‌സുകളുണ്ട്.

കെല്‍ട്രോണ്‍ അനിമേഷന്‍ സെന്ററുകളിലും അനിമേഷന്‍ (2D, 3 D) കോഴ്‌സുകളില്‍ പരിശീലനം നല്കിവരുന്നു. ഗ്രാഫിക് , അനിമേഷന്‍ ഡിസൈനുകളില്‍ വിദഗ്ദ്ധപഠന പരിശീലനം നല്കുന്ന സ്ഥാപനമാണ് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.

വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പഠനത്തിനും പ്ലസ്ടുകാര്‍ക്ക് അവസരമുണ്ട്.


സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് -
സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് പഞ്ചവസ്തര ഇന്‍ഗ്രേറ്റഡ് എം എസ് സി സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. തമിഴ്‌നാട്ടിലെ പി എസ് ജി കോളേജ് ഓഫ് ടെക്‌നോളജിയിലും മറ്റും ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴില്‍ നേടുന്നതിന് ഈ കോഴ്‌സ് സഹായകമാണ്. എഞ്ചിനിയറിംഗ് ബിരുദമെടുത്ത് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റില്‍ പി ജി ഡിപ്ലോമയോ മറ്റ് പരിശീലനങ്ങളോ നേടിയും സോഫ്റ്റ് വെയര്‍ എഞ്ചിനിയറകാം. മാത്തമാറ്റിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി, എം.സി.എ , എം.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ യോഗ്യതകള്‍ നേടി പ്രത്യേക പരിശീലനം കൂടി കരസ്ഥമാക്കിയും സോഫ്റ്റ് വെയര്‍ മേഖലയില്‍ തൊഴില്‍ നേടാവുന്നതാണ്.


സംയോജിത പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍ -
ശാസ്ത്രാഭിരുചിയുള്ളവരെ ശാസ്ത്രജ്ഞരാക്കാനും മറ്റും അനുയോജ്യമായ പാഠ്യപദ്ധതിയാണ് സംയോജിത പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസറുകള്‍), നാഷണ്‍ല്‍ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) മറ്റ് ചില സര്‍വ്വകലാശാലകള്‍ ഒക്കെ പഞ്ചവത്സര എം എസ് സി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്കി സ്‌പെഷ്യലൈസേഷനിലേക്ക് നയിക്കുന്ന ഈ പാഠ്യപദ്ധതി ശരിക്കും ഗവേഷണാധിഷ്ഠിതമാണ്. പ്ലസ്ടു വിജയിച്ച സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റിലൂടെ ഇത്തരം പാഠ്യപദ്ധതികളിലേക്ക് തിരിയാം. പി എച്ച് ഡി പഠനം വരെ നടത്തി ശാസ്ത്രജ്ഞരാകാനും അവസരം ലഭിക്കും.


ആര്‍ക്കിടെക്ച്ചര്‍ -
ആര്‍ക്കിടെക് ആകാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പാഠ്യപദ്ധതിയാണ്. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഥവാ ബി. ആര്‍ക്. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു / തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് ദേശീയതലത്തില്‍ നടത്തുന്ന ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയെഴുതി (NATA) യോഗ്യത നേടുന്നവര്‍ക്കാണ് ബി. ആര്‍ക് പ്രവേശനം. എഞ്ചിയിനിംഗ് കോളേജുകളിലാണ് ബി. ആര്‍ക് കോഴ്‌സിലുള്ളത്.


ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി -
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പരിശീലനം നേടുന്നതിന് പ്ലസ്ടുകാര്‍ക്കും അവസരങ്ങളുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പരീക്ഷകളെഴുതാം. എല്ലാ പരീക്ഷകളും വിജയിക്കുന്നവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി മെബര്‍ഷിപ്പ് ലഭിക്കുക. കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഉള്ളവര്‍ക്കാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയില്‍ വിജയിക്കാനാവുക..


കോസ്റ്റ് ആന്റ് വര്‍ക്കസ് അക്കൗണ്ടന്‍സി പരിശീലനം -
പ്ലസ്ടുകള്‍ക്കും ഫൗണ്ടേഷന്‍ കോഴ്‌സില്‍ചേര്‍ന്ന് പഠിക്കാം. തുടര്‍ന്ന് ഇന്റര്‍മീഡിയറ്റ് ഫൈനല്‍ കോഴ്‌സുകള്‍ പഠിച്ച് കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്‍സിയില്‍ മെബര്‍ഷിപ്പ് നേടാം. എല്ലാ പരീക്ഷകളിലും യോഗ്യത നോടുന്നവര്‍ക്കാണ്. മെംബര്‍ഷിപ്പ്. കഇണഅക യുടെ ചാപ്റ്ററുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു പഠനംതുടങ്ങാവുന്നത്. കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഉണ്ടാകണം.


കമ്പനി സെക്രട്ടറിഷിപ്പ്-
പ്ലസ്ടു / തത്തുല്യ യോഗ്യത നേടിയവര്‍ക്ക് പരിശീലനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചാപ്റ്ററുകളില്‍ നിന്നും ലഭിക്കും. കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവും ഉള്ളവര്‍ക്കാണ് വിജയിക്കാനാവുക.


ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ -
കമ്പനികളിലും മറ്റും സെയില്‍സ് / മാര്‍ക്കിറ്റിംഗ് വിഭാഗങ്ങളില്‍ തൊഴില്‍ നേടുന്നതിന് അനുയോജ്യമായ കോഴ്‌സുകളാണ് ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (BBA) , ബാച്ചിലര്‍ ഓഫ് ബിസിനസ്സ് മാനേജ്‌മെന്റ് ( BBM) തുടങ്ങിയവ. ഏത് വിഷയങ്ങളിലുമുള്ള പ്ലസ്ടുകൂര്‍ക്ക് പ്രവേശനം നേടാം. സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലും മറ്റുമാണ് പഠനാവസരം.


കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് -
പ്ലസ്ടുകാര്‍ക്ക് ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്‌സില്‍ (BCA) ചേര്‍ന്ന് പഠിക്കാം. തുടര്‍ന്ന് എം.സി. എ പഠനത്തിനും അവസരം ലഭിക്കും.


ഫിസിയോതൊറാപ്പി-
ഫിസിക്‌സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങള്‍ പഠിച്ച് ജയിച്ച പ്ലസ്ടുകാര്‍ക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതൊറാപ്പി (BPT) ബാച്ചിലര്‍ ഓഫ് ഓക്കുപ്പോഷണല്‍തൊറാപ്പി (BOT) കോഴ്‌സുകളില്‍ പ്രവേശനം നേടാം. ഹോസ്​പിറ്റല്‍ തുടങ്ങിയ ചികിത്സ കേന്ദ്രങ്ങളിലാണ് തൊഴിലവസരം.


പ്രോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക്‌സ് എഞ്ചിനിയറിംഗ് -
പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് , ബയോളജി വിഷയങ്ങള്‍ പഠിച്ച് വിജയിച്ചവര്‍ക്ക് ഈ വിഷയത്തില്‍ ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം. ബി.പി.ഒ (ബാച്ചിലര്‍ ഓഫ് പ്രോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക്‌സ്) എന്നാണ് കോഴ്‌സിന്റെ പേര്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഈ മേഖലയിലുണ്ട്.


ഹെല്‍ത്ത് / സാനിട്ടറി ഇന്‍സ്‌പെക്‌ടേഴ്‌സ് കോഴ്‌സുകള്‍ -
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്ക് ഈ കോഴ്‌സുകളില്‍ ഉപരിപഠനം നടത്താം. അംഗീകൃത ഡിപ്ലോമാകോഴ്‌സുകള്‍ വിജയിക്കുന്നവര്‍ക്ക് ആരോഗ്യ പരിപാലന രംഗത്ത് തൊഴില്‍സാധ്യതയുണ്ട്.


ഡെയറി ടെക്‌നോളജി -
ക്ഷീരോല്പാദനരംഗത്തും ബേബിഫുഡ് കമ്പനികളിലും പാല്‍പ്പൊടി നിര്‍മ്മാണ കമ്പനികളിലുമൊക്കെ മികച്ച തൊഴിലിന് വഴിയൊരുക്കുന്ന ബിടെക് ഡെയറി സയന്‍സ് & ടെക്‌നോളജി കോഴ്‌സില്‍ പഠിക്കുന്നതിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി , മാത്തമാറ്റിക്‌സ് സബ്ജക്റ്റ് കോമ്പിനേഷനില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അര്‍ഹതയുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലകളിലാണ് കോഴ്‌സുള്ളത്. കാര്‍ണാലിലെ (ഹരിയാന) നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും ബിടെക് ഡെയറി ടെക്‌നോളജി കോഴ്‌സില്‍ മികച്ച പഠനസൗകര്യമുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം.


പഞ്ചവത്സര നിയമപഠനം -
അഭിഭാഷകരാകാനും ന്യായാധിപന്മാരാകാനുംമൊക്കെ ആഗ്രഹിക്കുന്നവര്‍ക്ക് പഞ്ചവത്സര ബിഎഎല്‍എല്‍ബി , ബി എസ് സി എല്‍ എല്‍ ബി തുടങ്ങിയ നിയമബിരുദകോഴ്‌സുകളില്‍ ഉപരിപഠനം നടത്താം. പ്ലസ്ടു വിജയിച്ച സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ദേശീയതല നിയമവാഴ്‌സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CLAT) യില്‍ പങ്കെടുത്ത് ഉയര്‍ന്ന റാങ്ക് നേടി അഡ്മിഷന്‍ കരസ്ഥമാക്കാം. ബാംഗ്ലൂരിലെ നാഷണല്‍ ലാ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലേക്കും കൊച്ചിയിലെ ന്യൂവാല്‍സിലും ഉള്ള പ്രവേശനവും ഇഘഅഠ എന്ന ടെസ്റ്റിലൂടെയാണ്. സംസ്ഥാനത്തെ ഗവണ്‍മെന്റ് ലോകോളേജുകളിലും പഞ്ചവത്സര ബി എ എല്‍ എല്‍ ബി നിയമപഠനത്തിന് അവസരമുണ്ട്. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന്‍ .


ഫൈന്‍ ആര്‍ട്‌സ് -
കലാവാസനയുള്ള പ്ലസ്ടു വിജയിച്ചവര്‍ക്ക് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദപഠനം (BFA) നടത്താം. ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലാണ് പഠനാവസരം. അഭിരുചി പരീക്ഷ, ഇന്റര്‍വ്യു എന്നിവ നടത്തിയാണ് പ്രവേശനം.


മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ -
വിവരവിനിമയ സാങ്കേതിക മേഖലയില്‍ ഏറെ തൊഴില്‍ സാധ്യയുള്ള പഠനപരിശീലനമാണ് മെഡിക്കല്‍ ട്രാന്‍സിക്രിപ്ഷന്‍. വൈദ്യാസ്ത്ര ചികിത്സയെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ കമ്പ്യൂട്ടറിലൂടെ പകര്‍ത്തിയെഴുതി ടെക്സ്റ്റാക്കി നല്കുന്നതാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിഷനിസ്റ്റിന്റെ ദൗത്യം. മെഡിക്കല്‍ ട്രാന്‍സ്‌ക്രിഷന്‍ പരിശീലനം ഏറിയപങ്കും സ്വകാര്യമേഖലയിലാണ് . പരിശീലനം നേടുന്നതിന് പ്ലസ്ടു യോഗ്യത മതിയാകുമെങ്കിലും ശ്രവണശേഷി, ഓര്‍മ്മശക്തി, കോമ്പ്രിഹെന്‍ഷന്‍ എബിലിറ്റി, ഇംഗ്ലീഷ്ഭാഷ പരിജ്ഞാനം (അമേരിക്കന്‍ അക്‌സന്റ്) തുടങ്ങിയ ഗുണഗണങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ രംഗത്ത് വിജയിക്കാനാവുക.


ഫുട്ട് വെയര്‍ ടെക്‌നോളജി -
ഫുട്‌വെയര്‍ ഡിസൈനിലും നിര്‍മ്മാണത്തിലും വിദഗ്ദ്ധ പരിശീലനം നേടുന്നതിന് പ്ലസ്ടുകാര്‍ക്കും അവസരമുണ്ട്. ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് നോയിഡയില്‍ ഫുട്‌വെയര്‍ ടെക്‌നോളജിയില്‍ പ്ലസ്ടുകാര്‍ക്കായി ഡിപ്ലോമാ കോഴ്‌സ് നടത്തുന്നുണ്ട്. സെന്‍ട്രല്‍ ഫുട്‌വെയര്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് , ഗിണ്ടി ചെന്നൈയില്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷനില്‍ ദ്വിവത്സരഡിപ്ലോമ കോഴ്‌സ് പ്ലസ്ടുകാര്‍ക്കായി നടത്തുന്നുണ്ട്. സെന്‍ട്രല്‍ ലതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, അടയാറിലും പ്ലസ്ടുകാര്‍ക്കുവേണ്ടി ഫുട്‌വെയര്‍ ഡിപ്ലോമാ കോഴ്‌സ് നടത്തിവരുന്നു. സെന്‍ട്രല്‍ ഫുട് വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ആഗ്രയിലും ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍ കോഴ്‌സ് ലഭ്യമാണ്.


ഗ്രാഫിക് ഡിസൈന്‍-
ചിത്രരചനയില്‍ സര്‍ഗ്ഗശേഷിയുള്ളവര്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനമാവാം. ഗ്രാഫിക്‌സ് ഡിസൈനില്‍ വൈദഗ്ദ്ധ്യം ഉണ്ടാവണമെങ്കില്‍ HTML, Coral Draw, Photoshop, PageMaker, Flash, Java Script, VB Script, Dream weaver തുടങ്ങിയവയില്‍ പരിശീലനം നേടണം. മാത്രമല്ല ചിത്രരചന, സ്‌ക്രിപ്റ്റിംഗ്, വര്‍ണ്ണസങ്കലനം, ഫോട്ടോഗ്രാഫി, മള്‍ട്ടിമീഡിയ ലേ ഔട്ട് തുടങ്ങിയവയിലും ശരാശരി അറിവുണ്ടായിരിക്കണം. പ്ലസ്ടുകാര്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡീസൈന്‍ അഹമ്മദാബാദ് ഗ്രാഫിക്‌സ് ഡിസൈനില്‍ ഗ്രാഡുവേറ്റ് ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നുണ്ട്. ടെലിവിഷന്‍, സിനിമ, പ്രിന്റിംഗ്, പരസ്യകല, കാര്‍ട്ടൂണ്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലവസരമുണ്ട്.


ബയോടെക്‌നോളജി -
'ടെക്‌നോളജി ഫോര്‍ ലൈഫ്' എന്നറിയപ്പെടുന്ന ഈ ശാസ്ത്ര സാങ്കേിക ശാഖയില്‍ ബി എസ് സി, ബി.ടെക് തലങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് പഠനാവസരമുണ്ട്. ഗവേഷണം ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് മികച്ചകരിയറിലെത്താം. ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കാണ് പഠനാവസരം.


ബയോഇന്‍ഫര്‍മാറ്റിക്‌സ് -
ജനിതകശാസ്ത്ര മേഖലയില്‍ വിവരഅപഗ്രഥനത്തിനും ജീവശാസ്ത്രത്തില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ചുള്ള വിവരവിനിമയത്തിനും അനുഗുണമായ സംയോജിത പാഠ്യപദ്ധതിയാണ്. ബയോഇന്‍ഫര്‍മാറ്റിക്‌സ്. ശാസ്ത്രവിഷയങ്ങളിലുള്ള പ്ലസ്ടുകാര്‍ക്ക് ബി എസ് സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ബിരുദാനന്തര കോഴ്‌സുകളും ഈ മേഖലയിലുണ്ട്.


ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -
അക്കാഡമിക് മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മികച്ച പാഠ്യപദ്ധതിയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിടെക്, എംടെക്, ബി എസ് സി, എം. എസ്. സി തലങ്ങളില്‍ ഉപരിപഠന കോഴ്‌സുകളുണ്ട്. ബി.ടെക് , ബി എസ് സി കോഴ്‌സുകളില്‍ പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്നമാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്‌സുകളുടെ പ്രവേശനവിജ്ഞാപനം യഥാസമയം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തും.

No comments:

Post a Comment