May 13, 2007

Speed up your browsing of Windows 2000 & XP

Here's a great tip to speed up your browsing of Windows XP machines. Its actually a fix to a bug installed as default in Windows 2000 that scans shared files for Scheduled Tasks. And it turns out that you can experience a delay as long as 30 seconds when you try to view shared files across a network because Windows 2000 is using the extra time to search the remote computer for any Scheduled Tasks. Note that though the fix is originally intended for only those affected, Windows 2000 users will experience that the actual browsing speed of both the Internet & Windows Explorers improve significantly after applying it since it doesn't search for Scheduled Tasks anymore. Here's how :Open up the Registry and go to : HKEY_LOCAL_MACHINE/Software/Microsoft/Windows/Current Version/Explorer/RemoteComputer/NameSpace Under that branch, select the key : {D6277990-4C6A-11CF-8D87-00AA0060F5BF} and delete it. This is key that instructs Windows to search for Scheduled Tasks. If you like you may want to export the exact branch so that you can restore the key if necessary. This fix is so effective that it doesn't require a reboot and you can almost immediately determine yourself how much it speeds up your browsing processes.

എന്റെ യാത്ര

ഞാന്‍ പഠിപ്പൊക്കെ കഴിഞ്ഞു പണി അന്വേഷിക്കുന്ന കാലഘട്ടം ...ഒന്നം ശെരി ആയില്ല....അവസാനം മദ്രാസ്സിലെക് പോവാന്‍ തീരുമാനിച്ചു ..അവിടെ മൂതച്ചനും കുടുമ്പവും ഉണ്ട് ...അവര്‍ ഒരു ട്രാവെല്‍സ്‌ നടത്തുന്നു...ഒരു മകന്‍ എന്നെ പോലെ തന്നെ കമ്പ്യൂട്ടര്‍ ഭ്രാന്തന്‍ ...എന്തായാലും എന്തെങ്കിലും തരപ്പെടും ഈനു കരുതിയാണ് പോയത്...അവിടെ അവനും ഇതുവരെ ജോലി ആയില്ല എന്നുള്ള ഒരു പരാതി മാത്രം കിട്ടി...ട്രാവെല്‍സ്‌.എനിക്ക് ശരിയാവില്ല ...അങ്ങിനെ പണി അന്വേഷണം തുടങ്ങി ..അവസാനം ഒരു പണി കിട്ടി ...ഒരു പ്ലാസ്റ്റിക് കമ്പനി ..അവിടെ തല്‍ക്കാലം തങ്ങി..വേറെ വഴിയൊന്നും ഇല്ലായിരുന്നു..അവിടെ ഇരുപതു ദിവസം നിന്നപ്പോള്‍ തന്നെ മടുത്തു..അവിടെ ഒപ്പിക്കാത്ത വിക്രിതികള്‍ ഇല്ല...അവസാനം അവര്‍ എന്നെ പറഞ്ഞു വിടും എന്നാ ഘട്ടത്തില്‍ ഞാന്‍ തന്നെ തലയൂരിയതാണ്...മൂതച്ചന്റെ പേര് പറഞ്ഞത് കൊണ്ടാണ് അവിടെ നിന്നും തടി തപ്പിയത്....അങ്ങിനെ അവിടെ നിന്നും കിട്ടിയ ശമ്പളവും കൊണ്ട് ഞാന്‍ ബോംബെക്ക് പോയി

കാലം പോയ പോക്കെ

ഞാന്‍ ബോംബെയില്‍ എത്തിയ ശേഷം ആദ്യമായി ചെന്നത് എന്റെ അമ്മാവന്റെ കടയിലെക്കായിരുന്നു ...അടിപൊളി കച്ചവടം നടക്കുന്നു..നല്ല സുന്ദരികളായ പെണ്‍കുട്ടികള്‍ വരുന്നു..കൊഞ്ചുന്നു സാധനം വാങ്ങി പോവുന്നു...ഈ അമ്മാവന്റെ ഒരു കാര്യം..അമ്മാവനും മോശക്കാരനല്ല ..ഞാനും ഇടയ്ക്കിടെ സാധനങ്ങള്‍ എടുത്തു കൊടുത്തു,....ജനിച്ചതും വളര്‍ന്നതും ഇടയ്ക്കിടെ ബോംബെയില്‍ വരുന്നതുമൊക്കെ എന്റെ ഹിന്ദി സംസാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു...അങ്ങിനെ ഞാനും അമ്മാവനെ സഹായിക്കാന്‍ അവിടെ കൂടി...
അല്ല എന്താ നിന്റെ അടുത്ത പ്ലാന്‍ അമ്മാവന്‍ ചോദിച്ചു ...ഞാന്‍ പറഞ്ഞു..എന്തെങ്കിലും പഠിക്കണം ...എന്നാല്‍ ദാദറില്‍ ഒരു നല്ല കമ്പ്യൂട്ടര്‍ സെന്റര് ഉണ്ട്...അവിടെ ചേര്‍ന്നോളൂ...അവിടെ ആവുമ്പോള്‍ നിനക്ക് പോയി വരാന്‍ എളുപ്പമാണ്...ഞാന്‍ ഒകെ പറഞ്ഞു...അങ്ങിനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ എന്റെ ആദ്യ ദിവസം അമ്മാവന്‍ തന്നെ ക്ലാസില്‍ കൊണ്ടിരുത്തി...അവിടെ മലയാളികള്‍ ആരുമില്ലെന്ന് എനിക്ക് മനസ്സിലായി ..എല്ലാവരും മഹാരാഷ്ട്രക്കാര്‍ ...എനിക്കാനെന്കില്‍ മറാട്ടി വശവുമില്ല ...അവസാനം മറാട്ടി ക്ലാസ്സില്‍ കൂടി ചേര്‍ത്ത ശേഷമാണ് അമ്മാവന്‍ പോയത്....അത് എനിക്ക് ഇന്നും ഉപകരിക്കുന്നുണ്ട്..അങ്ങിനെ എന്റെ മറാട്ടി ക്ലാസ് തുടങ്ങി.................
മറാട്ടി പഠിക്കാന്‍ വളരെ രസമായിരുന്നു ..
കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ അന്ന് മൌസ് ഉണ്ടായിരുന്നില്ല ..രണ്ടു കൊല്ലത്തെ കോഴ്സ് ആയിരുന്നു ..പേര് പി സി എ ബി സി ...പേര് പോലെ തന്നെ പീസിയുടെ എ ബി സി മുതല്‍ക്കായിരുന്നു പഠിത്തം ..ഒരു കമ്പ്യൂട്ടറും ഞങ്ങള്‍ പത്തിഇരുപത്തി അഞ്ച് പേരും ...ഒരു രസമായിരുന്നു അന്നൊക്കെ ...ഓരോ ബട്ടനിന്റെയും ഉപയോഗം പഠിപ്പിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു ...അവസാനം കീ ബോര്‍ഡ്‌ തൊടാന്‍ അവസരം കിട്ടിയത് മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ...ഞാന്‍ രണ്ടായിരത്തില്‍ ഒരു കമ്പ്യൂട്ടര്‍ സെന്‍റെര്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ എന്നെ നോക്കി ചിരിക്കുമായിരുന്നു..ഇവനാണോ കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ പോവുന്നത് എന്നാ ഒരു ഭാവമായിരുന്നു എല്ലാവര്ക്കും
അന്നും ആരും കമ്പ്യൂട്ടര്‍ അധികം ഉപയോഗിച്ചിരുന്നില്ല ..എല്ലാവര്ക്കും പേടിയായിരുന്നു
ഇന്നോ
കാലം പോയ പോക്കെ

എന്തെങ്കിലും ഒരു പണി

നാട്ടില്‍ നിന്ല്‍ക്കുംപോള്‍ എങ്ങിനെയെങ്കിലും ഒന്ന് ഗള്‍ഫില്‍ എത്തിയാല്‍ മതിയെന്നാകും ഗള്‍ഫില്‍ എത്തിയാല്‍ എങ്ങിനെയെങ്കിലും എന്തെങ്കിലും പണി കിട്ടിയാല്‍ മതി..പണി കിട്ടിയാല്‍ എങ്ങിനെയെങ്കിലും നാട്ടില്‍ പോയാല്‍ മതി...പിന്നെയെന്തിന് നീ ഗള്‍ഫില്‍ വന്നു ...?

എനിക്കും എഴുതണം

എന്തെങ്കിലും എനിക്കും എഴുതണം എന്ന്കരുതിയാണ് ഞാന്‍ ഈ ബ്ലോഗ് ലോകത്തേക്ക് പ്രവേശിച്ചത്. വെറുതെ ഇരുന്നു കളയാന്‍ സമയമൊന്നുമില്ല എന്നാലും കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ എപ്പോഴും ഉണ്ടല്ലോ ആ സമയത്ത് എന്തേലും എഴുതാമെന്ന ആഗ്രഹത്തോടെ ആണ് ഞാന്‍ ആദ്യമായി എഴുതി തുടങ്ങിയത് .എല്ലാം ഒന്നിനൊന്നു ബോറ്..പക്ഷെ ഞാന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല . അങ്ങിനെ എന്റെ ബ്ലോഗുകളും പുറത്തിറങ്ങി , ഒന്നല്ല ഒരുപാട് എഴുത്തുകള്‍ രൂപം കൊണ്ടു. കുറെ അനുഭവ കഥകളും യാത്രകളും എഴുതുന്നതിനു മുന്പ് ഞാന്‍ കമ്പ്യൂട്ടറിന്റെ ചില ടിപ്സും ട്രിക്സും എഴുതി തുടങ്ങി... പിന്നെ മടി കാരണം എഴുത്ത് നിറുത്തി..

എന്തൊക്കയോ എഴുതാന്‍ ഉള്ള ആഗ്രഹത്തോടെ ഓരോ കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിടും. പിന്നെ അതൊക്കെ എനിക്ക് എഴുതാന്‍ പറ്റില്ല എന്ന തിരിച്ചറിവോടെ അത് മൂടി വെക്കും ..എന്റെ സംസാര ശൈലിയും രീതിയും വ്യത്യാസമാണ്..കൂടാതെ എട്ടാം ക്ലാസ്സ് മുതല്‍ സെകെന്റ് ഭാഷ ഹിന്ദി ആയിരുന്നു ..അതിനാല്‍ മലയാളവും പോക്കാണ് .
കഥയും സാഹിത്യവും ഒന്നും അത്ര കണ്ടു എഴുതാന്‍ പരിചയമില്ല. എന്നാലും എന്തൊക്കയോ എഴുതണമെന്നുണ്ട് . പക്ഷെ പറ്റുന്നില്ല. ബ്ലോഗ് ഉണ്ടാക്കുന്നതിനു മുന്പ് എഴുതി വെക്കുന്ന ശീലമില്ല .മനസ്സിലുള്ളത് തുറന്നെഴുതകമാത്രമാണ് ഞാന്‍ ചെയ്യാറുള്ളത്.

പലരും വളരെ നല്ല കഥകളും കവിതകളും എഴുതുമ്പോള്‍ , എങ്ങിനെ എനിക്കും ഇത്പോലെ എഴുതാം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് . . നല്ല ഭാഷ പ്രാവീണ്യം നേടാന്‍ വായന ശീലം അത്യാവശ്യം ആണ്. പിന്നെ എഴുതുവാനുള്ള സാഹചര്യം, ഭാവന. ഇങ്ങനെ ഓരോ കാര്യവും സമയവും സന്ദര്‍ഭവും നോക്കി ഇരുന്നാല്‍ ഒന്നും നടക്കില്ലല്ലോ. ചെയ്യണം എന്ന് തോന്നുന്ന കാര്യം അപ്പോള്‍ ചെയ്യുക.പിന്നത്തേക്ക്മാറ്റി വെച്ചാല്‍ ഒന്നും നടകില്ല . മുന്നും പിന്നുംനോക്കാതെ ചെയ്യണം. അതാണ് ഇപ്പോള്‍ ഞാന്‍ ചൈയ്തു കൊണ്ടിരിക്കുന്നത് .
എല്ലാ കൂട്ടുകാരും എന്റെ ഈ വിവരക്കേട് സഹിക്കുമെന്ന വിശ്വാസതൊടെ ഞാന്‍ വീണ്ടും സാഹസത്തിനു മുതിരുകയാണ്.