എന്തെങ്കിലും എനിക്കും എഴുതണം എന്ന്കരുതിയാണ് ഞാന്‍ ഈ ബ്ലോഗ് ലോകത്തേക്ക് പ്രവേശിച്ചത്. വെറുതെ ഇരുന്നു കളയാന്‍ സമയമൊന്നുമില്ല എന്നാലും കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ എപ്പോഴും ഉണ്ടല്ലോ ആ സമയത്ത് എന്തേലും എഴുതാമെന്ന ആഗ്രഹത്തോടെ ആണ് ഞാന്‍ ആദ്യമായി എഴുതി തുടങ്ങിയത് .എല്ലാം ഒന്നിനൊന്നു ബോറ്..പക്ഷെ ഞാന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല . അങ്ങിനെ എന്റെ ബ്ലോഗുകളും പുറത്തിറങ്ങി , ഒന്നല്ല ഒരുപാട് എഴുത്തുകള്‍ രൂപം കൊണ്ടു. കുറെ അനുഭവ കഥകളും യാത്രകളും എഴുതുന്നതിനു മുന്പ് ഞാന്‍ കമ്പ്യൂട്ടറിന്റെ ചില ടിപ്സും ട്രിക്സും എഴുതി തുടങ്ങി... പിന്നെ മടി കാരണം എഴുത്ത് നിറുത്തി..
എന്തൊക്കയോ എഴുതാന്‍ ഉള്ള ആഗ്രഹത്തോടെ ഓരോ കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിടും. പിന്നെ അതൊക്കെ എനിക്ക് എഴുതാന്‍ പറ്റില്ല എന്ന തിരിച്ചറിവോടെ അത് മൂടി വെക്കും ..എന്റെ സംസാര ശൈലിയും രീതിയും വ്യത്യാസമാണ്..കൂടാതെ എട്ടാം ക്ലാസ്സ് മുതല്‍ സെകെന്റ് ഭാഷ ഹിന്ദി ആയിരുന്നു ..അതിനാല്‍ മലയാളവും പോക്കാണ് .
കഥയും സാഹിത്യവും ഒന്നും അത്ര കണ്ടു എഴുതാന്‍ പരിചയമില്ല. എന്നാലും എന്തൊക്കയോ എഴുതണമെന്നുണ്ട് . പക്ഷെ പറ്റുന്നില്ല. ബ്ലോഗ് ഉണ്ടാക്കുന്നതിനു മുന്പ് എഴുതി വെക്കുന്ന ശീലമില്ല .മനസ്സിലുള്ളത് തുറന്നെഴുതകമാത്രമാണ് ഞാന്‍ ചെയ്യാറുള്ളത്.
പലരും വളരെ നല്ല കഥകളും കവിതകളും എഴുതുമ്പോള്‍ , എങ്ങിനെ എനിക്കും ഇത്പോലെ എഴുതാം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് . . നല്ല ഭാഷ പ്രാവീണ്യം നേടാന്‍ വായന ശീലം അത്യാവശ്യം ആണ്. പിന്നെ എഴുതുവാനുള്ള സാഹചര്യം, ഭാവന. ഇങ്ങനെ ഓരോ കാര്യവും സമയവും സന്ദര്‍ഭവും നോക്കി ഇരുന്നാല്‍ ഒന്നും നടക്കില്ലല്ലോ. ചെയ്യണം എന്ന് തോന്നുന്ന കാര്യം അപ്പോള്‍ ചെയ്യുക.പിന്നത്തേക്ക്മാറ്റി വെച്ചാല്‍ ഒന്നും നടകില്ല . മുന്നും പിന്നുംനോക്കാതെ ചെയ്യണം. അതാണ് ഇപ്പോള്‍ ഞാന്‍ ചൈയ്തു കൊണ്ടിരിക്കുന്നത് .
എല്ലാ കൂട്ടുകാരും എന്റെ ഈ വിവരക്കേട് സഹിക്കുമെന്ന വിശ്വാസതൊടെ ഞാന്‍ വീണ്ടും സാഹസത്തിനു മുതിരുകയാണ്.
No comments:
Post a Comment