ഞാന്‍ ബോംബെയില്‍ എത്തിയ ശേഷം ആദ്യമായി ചെന്നത് എന്റെ അമ്മാവന്റെ കടയിലെക്കായിരുന്നു ...അടിപൊളി കച്ചവടം നടക്കുന്നു..നല്ല സുന്ദരികളായ പെണ്‍കുട്ടികള്‍ വരുന്നു..കൊഞ്ചുന്നു സാധനം വാങ്ങി പോവുന്നു...ഈ അമ്മാവന്റെ ഒരു കാര്യം..അമ്മാവനും മോശക്കാരനല്ല ..ഞാനും ഇടയ്ക്കിടെ സാധനങ്ങള്‍ എടുത്തു കൊടുത്തു,....ജനിച്ചതും വളര്‍ന്നതും ഇടയ്ക്കിടെ ബോംബെയില്‍ വരുന്നതുമൊക്കെ എന്റെ ഹിന്ദി സംസാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു...അങ്ങിനെ ഞാനും അമ്മാവനെ സഹായിക്കാന്‍ അവിടെ കൂടി...
അല്ല എന്താ നിന്റെ അടുത്ത പ്ലാന്‍ അമ്മാവന്‍ ചോദിച്ചു ...ഞാന്‍ പറഞ്ഞു..എന്തെങ്കിലും പഠിക്കണം ...എന്നാല്‍ ദാദറില്‍ ഒരു നല്ല കമ്പ്യൂട്ടര്‍ സെന്റര് ഉണ്ട്...അവിടെ ചേര്‍ന്നോളൂ...അവിടെ ആവുമ്പോള്‍ നിനക്ക് പോയി വരാന്‍ എളുപ്പമാണ്...ഞാന്‍ ഒകെ പറഞ്ഞു...അങ്ങിനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ എന്റെ ആദ്യ ദിവസം അമ്മാവന്‍ തന്നെ ക്ലാസില്‍ കൊണ്ടിരുത്തി...അവിടെ മലയാളികള്‍ ആരുമില്ലെന്ന് എനിക്ക് മനസ്സിലായി ..എല്ലാവരും മഹാരാഷ്ട്രക്കാര്‍ ...എനിക്കാനെന്കില്‍ മറാട്ടി വശവുമില്ല ...അവസാനം മറാട്ടി ക്ലാസ്സില്‍ കൂടി ചേര്‍ത്ത ശേഷമാണ് അമ്മാവന്‍ പോയത്....അത് എനിക്ക് ഇന്നും ഉപകരിക്കുന്നുണ്ട്..അങ്ങിനെ എന്റെ മറാട്ടി ക്ലാസ് തുടങ്ങി.................
മറാട്ടി പഠിക്കാന്‍ വളരെ രസമായിരുന്നു ..
കമ്പ്യൂട്ടര്‍ ക്ലാസ്സ് അന്ന് മൌസ് ഉണ്ടായിരുന്നില്ല ..രണ്ടു കൊല്ലത്തെ കോഴ്സ് ആയിരുന്നു ..പേര് പി സി എ ബി സി ...പേര് പോലെ തന്നെ പീസിയുടെ എ ബി സി മുതല്‍ക്കായിരുന്നു പഠിത്തം ..ഒരു കമ്പ്യൂട്ടറും ഞങ്ങള്‍ പത്തിഇരുപത്തി അഞ്ച് പേരും ...ഒരു രസമായിരുന്നു അന്നൊക്കെ ...ഓരോ ബട്ടനിന്റെയും ഉപയോഗം പഠിപ്പിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു ...അവസാനം കീ ബോര്‍ഡ് തൊടാന്‍ അവസരം കിട്ടിയത് മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ...ഞാന്‍ രണ്ടായിരത്തില്‍ ഒരു കമ്പ്യൂട്ടര്‍ സെന്‍റെര്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ എന്നെ നോക്കി ചിരിക്കുമായിരുന്നു..ഇവനാണോ കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ പോവുന്നത് എന്നാ ഒരു ഭാവമായിരുന്നു എല്ലാവര്ക്കും
അന്നും ആരും കമ്പ്യൂട്ടര്‍ അധികം ഉപയോഗിച്ചിരുന്നില്ല ..എല്ലാവര്ക്കും പേടിയായിരുന്നു
ഇന്നോ
കാലം പോയ പോക്കെ
No comments:
Post a Comment