Jun 10, 2010

പൂവണിഞ്ഞ സ്വപ്നം

നാട്ടില്‍ പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കലായിരുന്നു അനസിന്റെ പണി .അങ്ങിനെ പറയത്തക്ക വലിയ ഒരു പണിയൊന്നുമല്ല എങ്കിലും അത്യാവിശ്യം ഉള്ളത് കൊണ്ട് ജീവിച്ചുപോവാം ..ഗള്‍ഫ്‌ അവന്റെ ഒരു സ്വപ്നമായിരുന്നു ..എല്ലാവരും ഗള്‍ഫില്‍ പോവുന്നു ..സമ്പാദിക്കുന്നു ..എനിക്കും പോവണം ..എന്താണ് ഒരു വഴി ..ഗള്‍ഫില്‍ മൂന്ന് സഹോദരന്മാരും അളിയനും പെങ്ങളും ഉണ്ട് ..പറഞ്ഞിട്ടെന്തു കാര്യം എന്റെ കാര്യത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല ..അങ്ങിനെയായിരു‍ന്നു അനസ് കരുതിയിരുന്നത് ..ആയിടെ ജോലിക്ക് പോയ സ്ഥലത്ത് വെച്ച് കണ്ടു മുട്ടിയ ഒരു പെണ്‍കുട്ടിയുമായി അനസ് ഇഷ്ടത്തിലായി ..അവളെ എങ്ങിനെയെങ്കിലും സ്വന്തമാക്കണം ...എങ്ങിനെ ? നാട്ടിലുള്ള വരുമാനം വെച്ച് അവളെ ഒന്നിച്ചു ജീവിപ്പിക്കാന്‍ കഴിയില്ല ..എന്ന് കരുതി അവളെ ഒഴിവാക്കാന്‍ തയ്യാറാല്ലായിരു‍ന്നു ..പിന്നെ ആകെ ഉള്ള ഒരു മാര്‍ഗം ഗള്‍ഫില്‍ പോവുക തന്നെ ...അങ്ങിനെ എല്ലാവരുടെയും കാലുപിടിച്ചപ്പോള്‍ രണ്ടാമത്തെ സഹോദരന്‍ ഒരു വിസ സംഘടിപ്പിച്ചു തന്നു .ഇനി ഗള്‍ഫിലേക്ക് .......

എങ്ങിനെ പോവും എന്റെ പ്രാണെശ്വരിയെ വിട്ട് എങ്ങിനെ പോവും ...ഇനി പോയാല്‍ തന്നെ അവളുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു അവളെ വേറെ ഒരു കല്യാണത്തിന് സമമതിപ്പിച്ചാല്‍ ? ഇങ്ങനെ ഒരായിരം ചോദ്യങ്ങളായിര്‍ന്നു മനസ്സില്‍ ..

അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവന്‍ വീട്ടിലേക്കു പോയി..അമ്മയേയും ജ്യെഷ്ടനെയും പെങ്ങന്മാരെയും വിളിച്ചു

എന്താ മോനെ അമ്മയുടെ സ്നേഹാന്വേഷണം ...അവന്‍ കുഴങ്ങി എന്ത് പറയും ..

സംഗതിയൊക്കെ ആദ്യമേ മനസ്സിലാക്കിയ അമ്മ അവനെ സമാധാനിപ്പിച്ചു ...അവര്‍ പറഞ്ഞു നീ അവളെ മറക്കണം ,...നമുക്ക് പറ്റിയ ബന്ധമല്ല ...അവളുടെ വീട്ടുകാര്‍ വളരെ പാവപ്പെട്ടവരാണ് ..നിനക്ക് യോജിക്കില്ല ..

അനസ്‌ ; അമ്മെ അങ്ങിനെ പറയരുത് അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല

അമ്മ : അത്രയ്ക്കും ഇഷ്ടമാണോ ?

അനസ്‌ : അതെ അമ്മേ ..അമ്മ അവളുടെ വീട്ടുകാരോട് പോയി സംസാരിക്കണം .. കല്യാണമൊക്കെ പിന്നീടാവാം .അവര്‍ക്ക്‌ വാക്ക് കൊടുത്തു നമുക്ക് ഉറപ്പിക്കണം .അല്ലാതെ ഞാന്‍ ഗള്‍ഫിലെക്കില്ല

അമ്മ ആകെ ധര്‍മ്മസങ്കടത്തിലായി .

അമ്മ : നീ ഒരു കാര്യം ചെയ്യ്‌ ..ജ്യെഷ്ടന്മാരെയും അളിയനെയും വിളിച്ചു അന്വേഷിക്കു ...അവര്‍ക്ക് സമ്മതമാണെങ്കില്‍ നമുക്ക് പോവാം .

എല്ലാവരെയും വിളിച്ചു .അളിയന്‍ ആദ്യമേ സമ്മതം തന്നു കൂടെ ഒരു ഉപദേശവും ...ജീവിതം നിന്റെതാണ് ..ജീവിക്കേണ്ടതും നീയാണ് ..അതിനാല്‍ നിന്റെ ഇഷ്ടം മാത്രം നോക്കി കല്യാണം കഴിക്കുമ്പോള്‍ നിന്റെ പ്രണയം .എന്റെ ഭാഷയില്‍ നിന്റെ വാശിക്ക് മുന്‍തൂക്കം കൊടുത്താല്‍ നാളെ അവിടെ എന്ത് സംഭവിച്ചാലും അതിന്റെ എല്ലാ ഉത്തരവാദിത്വവും നിനക്ക് മാത്രമായിരിക്കും ..ഒന്നിനും എന്നെ ആശ്രയിക്കരുത് .ഇത്രയും പറഞ്ഞു അളിയന്‍ ഫോണ്‍ കട്ടാക്കി ...പെങ്ങളുടെ അഭിപ്രായം അളിയനെ അനുകൂലിക്കുന്നതുമായിരുന്നു ..

മറ്റുള്ളവരെ വിളിച്ചപ്പോള്‍ എല്ലാവര്ക്കും പറയാനുണ്ടായിരുന്നത്‌ പ്രേമിച്ചു കല്യാണം കഴിക്കുന്നതിനാല്‍ പിന്നീട് ദുഖിക്കേണ്ടി വരും എന്ന് മാത്രമാണ്

പ്രേമം ഇത്രമോശമായ ഒരരേര്‍പ്പാടാണോ ? അളിയന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ ..പ്രേമം എന്റെ ഒരു വാശി അല്ലങ്കില്‍ ദുര്‍വാശി മാത്രമാണോ ?


എല്ലാവരും പകുതി സമ്മതം മൂളി ...അവിടെയും അന്സിന്റെ വാശി മാത്രമാണ് ജയിച്ചത്‌ എന്ന് തന്നെ പറയാം ..

അമ്മയും ജ്യേഷ്ഠനും പെങ്ങളും പെണ്ണിന്റെ വീട്ടിലെത്തി ..ചെറിയ ഒരു വീട്..ഇരിക്കാന്‍ പോലും സ്ഥലമില്ല .ഇവിടെനിന്നുമാണോ എന്റെ മകന്‍ പെണ്ണിനെ കൂട്ടി കൊണ്ടുവരാന്‍ പോവുന്നത് അമ്മ മാനസികമായി തളര്‍ന്നുപോയി .. പെണ്ണിനെ കണ്ടപ്പോള്‍ എല്ലാം മാറി, വെളുത്തു മെലിഞ്ഞ ഒരു സുന്ദരി , നല്ല വിനയം, കുലീനത എല്ലാം കൊണ്ട് മകന് ചേര്‍ന്നതു തന്നെ ഇഷ്ട്ടപെട്ടു ..എല്ലാവരും നല്ല പെരുമാറ്റം , പണമില്ല എന്ന ഒരു കുറവ് മാത്രം എല്ലായിടത്തും കണ്ടു ..അവര്‍ക്കൊക്കെ പെണ്ണിനെയും വീട്ടുകാരെയും നന്നായി ഇഷ്ട്ടപ്പെട്ടു...

ഇത്രയൊക്കെ ആയിട്ടും അവരുടെയൊക്കെ മനസ്സില്‍ എന്തോ ഒരു പോരായ്മ ...

ആ വീട്ടില്‍ വെച്ച് കല്യാണം നടത്താന്‍ അവരെ കൊണ്ട് കഴിയില്ല ..അതിനാല്‍ ആ വീട് വിറ്റ്‌ അവര്‍ വേറെ വീട് ഒന്നരകൊല്ലം കൊണ്ട് വാങ്ങും ..അവിടെ വെച്ച് കല്യാണം കഴിക്കാം എന്നുറപ്പിച്ചു പെണ്ണിനെ മോതിരവും അണിയിച്ചു എല്ലാവരും മടങ്ങി ....

അനസിനു സന്തോഷമായി .ഫോണ്‍ വിളികള്‍ ഇപ്പോള്‍ പഴയതിനേക്കാള്‍ ഉഷാറാക്കി ..ഒരുമണിക്കൂര്‍ സല്ലാപം എന്നുള്ളത് രണ്ടു മണിക്കൂറാക്കി മാറ്റി ...ബില്ലും കൂടി വന്നു ..എന്നാലും സന്തോഷിക്കാന്‍ വകയുണ്ട്...

ഗള്‍ഫിലേക്ക് പോവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു ..പത്താം ക്ലാസ്സ് പാസാവാത്ത കാരണം ഇമിഗ്രേഷന്‍ കിട്ടില്ല ..ട്രാവല്സുകാരന്‍ ചവിട്ടി കയറ്റാം എന്ന് പറഞ്ഞു രൂപ നാലായിരം അധികം വാങ്ങി .കടമ്പകളും എല്ലാം കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു നല്ല ഒരു ദിവസവും കണ്ടു വെച്ചു ..ഇനി ഗള്‍ഫിലേക്ക്

പ്രിയതമയോട് യാത്ര പറയാന്‍ വേണ്ടി പോയപ്പോള്‍ അവളുടെ പ്രസന്നത എല്ലാം നഷ്ട്ടപെട്ട ഒരു മുഖം മാത്രമായിരുന്നു അവള് സമ്മാനിച്ചത് .ഞാന്‍ പെട്ടെന്ന് വരാം പൊന്നെ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കുമ്പോളും , പോയാല്‍ വേഗം വരാന്‍ കഴിയില്ല എന്നുറപ്പുണ്ടായിരുന്നു ..വീട്ടുകാര്‍ ഒന്നര കൊല്ലത്തിനു ശേഷമാണ് കല്യാണം നടത്താന്‍ സമ്മതം തന്നത് ,അത്രയും കാലം ഗള്‍ഫില്‍ നിന്നും സമ്പാദിക്കാം ..ഒന്നരകൊല്ലം എങ്ങിനെ തള്ളി നീക്കും എന്നാ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല ..എന്നാലും ഇപ്പോള്‍ ഇന്റെര്ന്റിലൂടെ ഫോണ്‍ വിളിക്കാനുള്ള സംവിധാനം ഉണ്ട് അതിനാല്‍ ഞാന്‍ ദിവസവും വിളിക്കാം എന്നുറപ്പ് കൊടുത്തു അവിടെ നിന്നും മനസ്സില്ലാമനസ്സോടെ മടങ്ങി ..

കാറില്‍ അമ്മയോടും അച്ഛനോടും ഒന്നിച്ചു എയര്‍പോര്‍ട്ടിലേക്ക് പോവുമ്പോള്‍ മനസ്സില്‍ നിറയെ മോഹങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു ...ബോര്‍ഡിംഗ് പാസ്‌ കിട്ടിയ ശേഷം പുറത്തേക്കു നോക്കുമ്പോള്‍ അവര്‍ അവിടെ നിന്നും കൈവീശി കാണിക്കുന്നുണ്ടായിരുന്നു ..അമ്മ കണ്ണുകള്‍ ഒപ്പുന്നതും കണ്ടു ...

ആദ്യമായി വിമാനത്തില്‍ കയറിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല ..മനസ്സില്‍ നിറയെ അവള്‍ മാത്രമായിരുന്നു ...

എല്ലാവരും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോള്‍ അവന്‍ വേറെ ഒരു ലോകത്തിലൂടെ അവളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു ...അങ്ങിനെ അനസിനെയും കൊണ്ട് വിമാനം പറന്നുയര്‍ന്നു ......


തുടരും .............

No comments:

Post a Comment