പെങ്ങളുടെ മുഖമാണ് ആദ്യം തന്നെ ഗള്‍ഫില്‍ നിന്നും ഉറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ..എന്തായാലും മോശമാവില്ല ..അവള്‍ പണ്ടേ വീട്ടിലെ വിളക്കാണ്..
എഴുന്നെല്‍ക്ക് ...മണി ആറായി ....വേഗം പോയി കുളിച്ചു റെഡിയാവൂ ..അപ്പോഴേക്കും നല്ല ദോശ ഉണ്ടാക്കിത്തരാം ..
ക്ഷീണം മാറിയിട്ടില്ല ..എന്നാലും എഴുല്‍ക്കുക തന്നെ ..ഇവളുടെ വാക്ക് കേട്ടാല്‍ തോന്നും ദോശ തിന്നാനാണ് ഗള്‍ഫിലേക്ക് വന്നതെന്ന് ..പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും എല്ലാവരും റെഡിയായി കാത്തു നില്‍ക്കുന്നുണ്ട് .
അളിയന്‍ : വാ എന്തെങ്കിലും കുറച്ചു കഴിക്കാം
അനസ് :ഏഴു മണിക്ക് മുന്നേ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ എനിക്ക് കഴിയില്ല ..
അളിയന്‍ : അതൊക്കെ ഇനി ശീലമായിക്കോളും
ഹമ്മോ ..ഇങ്ങനെയാണെങ്കില്‍ ഇനി എന്തല്ലാം ശീലമാക്കേണ്ടി വരും ..കണ്ടു തന്നെ അറിയണം ..
അവിടെ നിന്നും പെങ്ങളോടു യാത്ര പറഞ്ഞു പോവാന്‍ നേരത്ത് പെങ്ങളുടെ വക ചെറിയ ചെറിയ ഉപദേശങ്ങള്‍ ..
അവിടെ ചെന്നാല്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറണം ..ആരോടും ദേശ്യപ്പെടരുത് ..എന്ത് പറഞ്ഞാലും ആര് പറഞ്ഞാലും തിരിച്ചു ഒന്നും പറയാന്‍ നില്‍ക്കേണ്ട ..എല്ലാ പണിയും കണ്ടറിഞ്ഞു ചെയ്യണം ..ആരോടും അടി കൂടരുത് ..ഇവിടെ അടി കഴിഞ്ഞാല്‍ കൊടുത്തവനും കൊണ്ടവനും രണ്ടാളും ക്യാന്‍സല്‍ ആവും ..എന്താവിശ്യമുണ്ടെങ്കിലും വിളിക്കാന്‍ മറക്കരുത് എന്നും പറഞ്ഞു നൂറു ദിര്‍ഹംസും കയ്യില്‍ തന്നു...
ഹോ കാര്യം അനുജത്തിയാണെങ്കിലും ഗള്‍ഫില്‍ വന്ന ശേഷം വളരെ പക്വത കൈവന്നു എന്നാണു തോന്നുന്നത് ..
ഇനിയും വരാമെന്നു പറഞ്ഞു അവിടെ നിന്നും യാത്ര തിരിച്ചു ..
കാറില്‍ എ സി വളരെ തണുപ്പ് കുറച്ചാണ് വെച്ചിരിക്കുന്നതെന്നു തോന്നുന്നു ..ഇന്നലെ തണുക്കുന്നു എന്നു പറഞ്ഞതിനാലായിരിക്കണം ...
അളിയന്‍ വീണ്ടും ഓരോ സ്ഥലങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങി ..ഇതാണ് സെന്‍ട്രല്‍ ഹോസ്പിടല്‍ ..ഇവിടെ നിന്നുമാണ് മെഡിക്കല്‍ എടുക്കേണ്ടത് ...കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ ജ്യെഷ്ടനോട് ചോദിക്കുന്നത് കേട്ടു ..പഴയ മാര്‍ക്കെന്റിന്റെ അടുത്തല്ലേ ..അതെ...എന്ന് ജ്യേഷ്ടനും
അപ്പോള്‍ അളിയനും എന്റെ ജോലി സ്ഥലം അറിയില്ലേ ..ഇല്ല എന്നാണു തോന്നുന്നത് ..ഇല്ലങ്കില്‍ ഇങ്ങനെ ചോദിക്കുമായിരുന്നോ ...ജ്യേഷ്ടന്‍ പറഞ്ഞു കൊടുത്ത വഴികളിലൂടെ അളിയന്‍ വണ്ടി വളരെ സാവധാനം ഓടിക്കുന്നു ..അളിയന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ത് പറ്റി ..ചോദിക്കുക തന്നെ ...അത് മനസ്സിലായെന്നവണ്ണം അളിയന്‍ പറഞ്ഞു ..
ഇവിടെ ഇപ്പോള്‍ മുഴുവനും ക്യാമറകളാണ് ..ഫൈന്‍ ഏതു രൂപത്തിലാണ് വരുന്നതെന്നറിയില്ല ..അതിനാല്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു ...
കാര്യം മനസ്സിലായി അളിയന് ഫൈന്‍ കിട്ടിയിട്ടുണ്ടാവും ..അതാ ഈ പേടി ...
ജ്യേഷ്ടന്‍ : അതാ ആ മൂന്നാമത്തെ ബില്‍ഡിങ്ങിന്റെ അടുത്ത് നിറുത്തു ..
അളിയന്‍ വണ്ടി പാര്‍ക്കിങ്ങില്‍ കയറ്റി ..
ജ്യേഷ്ടന്‍ ; ഇതാണ് ഷോപ്പ്
ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല ..അപ്പോഴേക്കും ഇവിടെ എത്തി ..നല്ല അടിപൊളി ഷോപ്പ് ..സമയം എട്ടാവാന്‍ പോവുന്നു ..എട്ടു മണിക്കാണ് ഷോപ്പ് തുറക്കുന്നത് ..ഒരു അടിപൊളി ഷോപ്പ് തന്നെ ..പുറമേ നിന്നും ഉള്ളു മുഴുവനും കാണാന്‍ സാധിക്കുന്നുണ്ട് ..ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ...
അപ്പോള്‍ ഒന്ന് ഉറപ്പായി എനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരു മേഘലയാണ് ...
അപ്പോഴേക്കും അളിയന് പോവാന്‍ സമയമായി എന്നും പറഞ്ഞു ഒരു നൂറു ദിര്‍ഹംസ് എനിക്ക് തന്നു..എന്നിട്ടൊരു ഉപദേശവും ..അനാവിശ്യമായി ചിലവാക്കരുത് ...
എന്തോന്ന് അനാവിശ്യം ..ആവിശ്യം എന്താണെന്ന് പോലും ഇതുവരെ മനസ്സിലായിട്ടില്ല ..എന്നിട്ടല്ലേ അനാവിശ്യം ..
ഇനി കാര്യങ്ങളൊക്കെ ജ്യെഷ്ടനോട് തന്നെ ചോദിക്കാം ..
അനസ് : അല്ല ..ഞാനെന്താണ് ഇവിടെ ചെയ്യേണ്ടത് ?
ജ്യേഷ്ടന്‍ : ഇത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പാണ് .രാവിലെ എട്ടു മണിക്കാണ് തുറക്കേണ്ടത് ഇവിടെ വരുന്ന എല്ലാ ഫോണ്‍കോളുകളും നീ തന്നെ അറ്റന്‍ഡ് ചെയ്യണം ഉച്ചക്ക് ഒരു മണിക്ക് ഷോപ്പ് അടച്ച് നിനക്ക് റൂമില്‍ പോവാം .വീണ്ടും വൈകുന്നേരം നാല് മണിക്ക് തുറന്നു രാത്രി ഒന്‍പതു മണിക്ക് നിനക്ക് ഫ്രീയാവാം.
അനസ് : അതിനു എനിക്ക് ഭാഷ അറിയില്ലല്ലോ ?
ജ്യേഷ്ടന്‍ : നിനക്ക് അത്യാവിശ്യം കുറച്ചു ഇംഗ്ലീഷ് അറിയാമല്ലോ ..അത് തന്നെ ധാരാളമാണ്
അനസ് : അപ്പോള്‍ അറബിയൊന്നും വേണ്ടേ ?
ജ്യേഷ്ടന്‍ ; അറബിയൊക്കെ പിന്നെ സംസാരിക്കാം ..ആദ്യം നീ ഇംഗ്ലീഷ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ ..അവര്‍ക്കൊക്കെ നന്നായി ഇംഗ്ലീഷ് അറിയാം ..ഇനി നീ പറയുന്നത് അവര്‍ക്ക് മനസ്സിലാവുമോ എന്തോ .. മലയാളം ഇംഗ്ലീഷ് ആക്കി മാറ്റരുത് ..ഗ്രാമര്‍ തെറ്റിയാലും എന്തെങ്കിലും പറഞ്ഞു ഒപ്പിക്കണം ..ഇതൊക്കെ തന്നെയാ മോനെ ഗള്‍ഫ്
അനസ് : എവിടെയാ താമസിക്കേണ്ടത് .?
ജ്യേഷ്ടന്‍ : ഇവിടെ അടുത്ത് തന്നെയാണ് ഒരു രണ്ടു കിലോമീറ്റര്‍ നടക്കേണ്ടി വരും .നിനക്ക് തടിക്കും നല്ലതാണ് ..ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടന്നാല്‍ ഒരു അസുഖവും ഉണ്ടാവില്ല ..ദിവസം എട്ടു കിലോമീറ്റര്‍ നടക്കാമല്ലോ ..ഹ ഹ ഹ .
അനസ് : ചിരിച്ചോ ചിരിച്ചോ ..നാട്ടില്‍ മര്യാദയ്ക്ക് ഇതുവരെ ഒരു കിലോമീറ്റര്‍ ഞാന്‍ നടന്നിട്ടില്ല ..
ജ്യേഷ്ടന്‍ : സാരമില്ല ഒക്കെ ശരിയാവും ..ആദ്യത്തെ ശമ്പളം കിട്ടിയാല്‍ ഒരു സൈക്കിള്‍ വാങ്ങിയാല്‍ മതി ...ഇല്ലങ്കില്‍ അവിടെ ഷോപ്പിന്റെ അടുത്ത് ഒരു ബെഡ് സ്പേസ് കിട്ടുമോ എന്ന് നമുക്ക് പിന്നീട് അന്വേഷിക്കാം ..
റൂമില്‍ നീയടക്കം ആറു പേരുണ്ടാവും ..ഒക്കെ കാസറഗോഡ്കാരാണ് ..നിനക്ക് ഇഷ്ട്ടപ്പെടും ..നല്ലവരാ .....
അവിടെ എല്ലാം ഞാന്‍ റെഡിയാക്കി വെച്ചിട്ടുണ്ട് .അവിടെ ചെന്നാല്‍ നിനക്ക് എല്ലാം മനസ്സിലാവും ..
പിന്നെ മെസ്സില്‍ പൈസ കൊടുത്തിട്ടുണ്ട് ..ഉച്ചക്കും രാത്രിയും നിനക്ക് അവിടെ ഭക്ഷണം കൊണ്ട് തരും ..രാവിലെ ഇവിടെ അടുത്ത് തന്നെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ നിന്നും എന്തെങ്കിലും കഴിച്ചാല്‍ മതി .ചായ വേണമെങ്കില്‍ എത്ര വേണമെങ്കിലും ഷോപ്പില്‍ നിന്നും തന്നെ നിനക്ക് ഉണ്ടാക്കി കുടിക്കാം ..കൂട്ടത്തില്‍ അവര്‍ക്കും ഉണ്ടാക്കി കൊടുക്കേണ്ടി വരും ..
അനസ് : ചുരുക്കി പറഞ്ഞാല്‍ ഓഫീസ്ബോയ് ആയിട്ടാണ് എന്റെ പ്രമോഷന്‍ അല്ലെ ..
ജ്യേഷ്ടന്‍ ഉറക്കെ ചിരിച്ചു ..ഇത് തന്നെ ഒപ്പിക്കാന്‍ ഞാന്‍ പെട്ടപാട് എനിക്ക് മാത്രമേ അറിയുകയുള്ളൂ ...
പെട്ടെന്ന് ഒരു ബി എം ഡബ്യു കാറ് ഞങ്ങളുടെ അടുത്ത് നിറുത്തി ...ഡാര്‍ക്ക് കൂളിംഗ് ആയതിനാല്‍ ഉള്ളില്‍ ഒന്നും കാണാന്‍ പറ്റുന്നില്ല ...
ജ്യേഷ്ടന്‍ എന്തിനോ തയ്യാറായത് പോലെ തോന്നി ..കാറിന്റെ ഗ്ലാസ് പതുക്കെ താഴാന്‍ തുടങ്ങി ...
ഒരു അറബി സുന്ദരി ..ഇവരുടെ മുന്നില്‍ നമ്മുടെ സിനിമാനടിമാര്‍ ഒന്നുമല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ...
ഹല്ലോ അനസ് ..അസ്സലാമു അലൈക്കും ഹൌ ആര്‍ യു
അനസ് ഞെട്ടിപ്പോയി ..എന്നോട് തന്നെയാണോ ..എന്നെ ഇവര്‍ക്കെങ്ങിനെ അറിയാം ..
ജ്യേഷ്ടന്‍ എന്നെ നോക്കി എന്തോ പറയുന്നുണ്ട് ..ഇവരാണ് നിന്റെ മൊതലാളി ...തിരിച്ചു വിഷ് ചെയ്യ്
അനസ് : വാ അലൈക്കുമുസ്സലാം .അയാം ഫൈന്‍ , താങ്ക് യു ..
അവര്‍ ഒരു താക്കോല്‍ അനസിന്റെ കയ്യില്‍ കൊടുത്തിട്ടു ഷോപ്പ് തുറക്കാന്‍ പറഞ്ഞു ..
അനസ് താക്കോലും വാങ്ങി ജ്യേഷ്ഠനെ നോക്കി ..അവനും തലയാട്ടി ..
എന്റെ ജോലി തുടങ്ങിയോ ..ഇങ്ങനെയാണോ ഇവിടെയൊക്കെ ..എന്തായാലും തുറക്കാം ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ഠനും
അവരും കൂടി അവിടെ നിന്നും സംസാരിക്കുന്നുണ്ട് ...
തുറന്നു ഉള്ളില്‍ ഭയങ്കര തണുപ്പ് ..എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ അവര്‍ രണ്ടാളും കൂടി ഷോപ്പിലേക്ക് വന്നു ..അവര്‍ നേരെ ഓഫീസിലേക്കാണ് പോവുന്നത് ..പോവുന്ന സമയത്ത് കുറെ സ്വിച്ചുകള്‍ ഓണാക്കി ..അവിടെമാകെ പ്രകാശപൂരിതമായി ..നിറയെ ഫര്‍ണിച്ചറുകള്‍ , കര്‍ട്ടനുകള്‍ ..ഒക്കെ വെട്ടി തിളങ്ങുന്നു ..ജ്യേഷ്ടന്‍ പുറത്തേക്കു വന്നിട്ട് പറഞ്ഞു നിന്നെ പറ്റി ഞാന്‍ വളരെ കൂടുതലാണ് സിവിയിലോക്കെ എഴുതിയിട്ടുള്ളത് ..അതിനാല്‍ അതിനനുസരിച്ച് പെരുമാറണം ..കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറഞ്ഞത് ..ചിലപ്പോള്‍ അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയണം നീ കമ്പ്യൂട്ടര്‍ പഠിച്ചിരുന്നല്ലോ ...ഇല്ലേ ..
അനസ് : ഇല്ല അന്ന് പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുങ്ങി നടന്നു ..ആ സമയത്ത് കുറച്ചു പണിയും കൂടുതല്‍ ഉണ്ടായിരുന്നു ..അതിനാല്‍ ഒന്നും നടന്നില്ല ..എന്നാലും ഒണാക്കാനും ഒഫാക്കാനുമൊക്കെ അറിയാം ..
ജ്യേഷ്ടന്‍ തലയില്‍ കൈ വെച്ചു പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ചു .
സാരമില്ല ..ഞാന്‍ കുറച്ചു പഠിപ്പിച്ചു തരാം ..അതുവരെ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ മനസ്സിലാവാതതുപോലെ അഭിനയിച്ചാല്‍ മതി ...
ഞാന്‍ പോയി ഉച്ചക്ക് വരാം ..
ഉള്ളില്‍ നിന്നും അറബിച്ചിയുടെ വിളി കേട്ടു ..അനസ് ..അനസ് ..കം ഹിയര്‍ ..
യേസ് മേഡം ...വാട്ട് കാന്‍ ഐ ടു ഫോര്‍ യു ...പഠിച്ച ഇംഗ്ലീഷ് മുഴുവനും പുറത്തെടുക്കുക തന്നെ ..പഠിക്കാത്തതിന്റെ വിഷമം ഇപ്പോഴാണ് മനസ്സിലായത് ..പത്താം ക്ലാസ്സെങ്കിലും പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചുപോയി .
അറബിച്ചി : അയാം ലത്തീഫ ..ഓണര്‍ ഓഫ് ദിസ് ഷോപ്പ് .. ദിസ് മൊബൈല്‍ ഫോര്‍ യു .അതില്‍ നൂറു ദിര്‍ഹംസ് എല്ലാ മാസവും വരും ..ഇതാണ് നമ്പര്‍ 050XXXXXXX..ശമ്പളം രണ്ടായിരം ദിര്‍ഹംസാണ് ..എല്ലാ മാസവും ഒന്നാം തിയ്യതിക്ക് നിനക്ക് അത് ലഭിക്കും.. ഇവിടെ ഒരാള്‍ കൂടി ഉണ്ട് ഒരു പാകിസ്ഥാനിയാണ് മിസ്ടര്‍ ഹിദായത്തുള്ള ഖാന്‍ ..നിനക്ക് ഹിന്ദി അറിയുമോ
അനസ് : യെസ് മേഡം ..
ഓക്കേ എന്നാല്‍ അയാള്‍ നിനക്ക് ഒരു കൂട്ടാവും ...ജോലിയൊക്കെ ജ്യേഷ്ടന്‍ പറഞ്ഞു തന്നില്ലേ .
അനസ് : യെസ് മേഡം
ഒക്കെ എന്നാല്‍ അവിടെ പോയി ഇരുന്നോളൂ ...ഹിദായത്തുള്ള ഇപ്പോള്‍ വരും .
ഈ യെസ് മേഡം അല്ലാതെ വേറെ എന്തെങ്കിലും പറയണമായിരുന്നു ..എന്ത് പറയാന്‍ ..എന്തെങ്കിലും അറിഞ്ഞിട്ടു വേണ്ടേ .
പറഞ്ഞതുപോലെ ഒരു പട്ടാണി അവിടേക്ക് കയറി വന്നു ഒരു അജാനുബാഹു ..അയാള്‍ സലാം ചൊല്ലി അനസ് സലാം മടക്കി ..
ആപ് നയാ അയാഹെ ..
ജിഹാ ..ഹം ഇതര്‍ നയാഹെ ..ആപ് ഹിദായത്തുള്ള ഹെ
ജി
ഹോ കുറച്ചു ഹിന്ദി പഠിച്ചത് വലിയ ഉപകാരമായി
മുറിയന്‍ ഹിന്ദി ആണെങ്കിലും തട്ടിമുട്ടി ഒപ്പിക്കാന്‍ കഴിയും ..
അവന്‍ നേരെ ഒരു റൂമിലേക്ക് പോയി അവിടെ നിന്നും രണ്ടു ചായ ഉണ്ടാക്കി
ചായ കുടിക്കുമ്പോള്‍ ഒരു സംശയം അറബിച്ചിക്ക് ചായ വേണ്ടേ ...
വേണ്ട ..വേണമെങ്കില്‍ ചോദിക്കുമെന്ന് പട്ടാണി പറഞ്ഞു തന്നു ..കൂടെ ചായ ഉണ്ടാക്കാനോക്കെ അറിയുമോ എന്നൊരു ചോദ്യവും .പെട്ടെന്ന് പഞ്ചാബി ഹൌസിലെ ചില രംഗങ്ങളാണ് ഓര്‍മ്മ വന്നത് ..
ഇല്ല , അറിയില്ല .........എന്നാല്‍ ഇടയ്ക്കിടെ ചായ കൂട്ടി പഠിക്കണം ..അറബിച്ചി ഗാവയാണ് കുടിക്കാറു ..
ഗാവയോ അതെന്താ ..അതൊക്കെ പിന്നീട് പറഞ്ഞു തരാം നീ ആദ്യം ചായ കുടിക്കു എന്നിട്ട് ഈ ബ്രഷും തുണിയും എടുത്തു ആ ഭാഗമൊക്കെ വൃത്തിയാക്കു
മൊത്തം വൃത്തിയാക്കുമ്പോള്‍ ഉച്ചയാവുമോ ? എല്ലാം നല്ല രീതിയില്‍ തന്നെ തുടച്ചു വൃത്തിയാക്കി ..ഇടയ്ക്കിടെ ഓരോ അറിബികള്‍ അവിടെ വരുന്നുണ്ട് ..അവരെയൊക്കെ മേഡം തന്നെയാണ് അറ്റന്‍ഡ് ചെയ്യുന്നത് .പട്ടാണി ഒരു ഫ്ലാസ്കില്‍ നിന്നും വരുന്നവര്‍ക്ക് ഒരു ചെറിയ കപ്പില്‍ എന്തോ നല്‍കുന്നുണ്ട് ..ഗാവയായിരിക്കും ..
അറബിച്ചി ഇടക്കിടെ എന്നോട് ചിരിക്കുന്നു ..എന്തിനായിരിക്കും ..ഇഷ്ടപ്പെട്ടിട്ടായിരിക്കും ..
ജ്യെഷ്ടനെ കണ്ടപ്പോളാണ് മണി ഒന്നര ആയെന്നു മനസ്സിലായത് ..സമയം പോയതറിഞ്ഞില്ല ..
മേഡം പോവാന്‍ ഒരുങ്ങി ...എല്ലാവരും പുറത്തിറങ്ങി ..എന്നോട് തന്നെ പൂട്ടാന്‍ പറഞ്ഞു ...പൂട്ടി താക്കോല്‍ മേഡത്തിന്റെ കയ്യിലെല്‍പ്പിച്ചു ...
മേഡം : നാലര മണിക്ക് തന്നെ ഇവിടെ എത്തണം
അനസ് : യെസ് മേഡം ...
അവര്‍ ചിരിച്ചു .....
ജ്യേഷ്ടന്‍ : വാ നമുക്ക് റൂമിലേക്ക് പോവാം .
അനസ് :പട്ടാണി എവിടെ ?
ജ്യേഷ്ടന്‍ : അവന്‍ പൂട്ടിയ ഉടനെ സ്ഥലം വിട്ടു ..
റോഡിന്റെ രണ്ടു ഭാഗവും അടിപൊളി ബില്‍ഡിങ്ങുകള്‍ .റൂമിലേക്ക് കുറെ നടക്കണം ...നടന്നാല്‍ മാത്രമേ വഴി മനസ്സിലാവുകയുള്ളൂ ജ്യേഷ്ടന്‍ വേഗത്തില്‍ നടക്കുന്നുണ്ട് ..ഇടയ്ക്കു സിഗ്നലില്‍ കുറച്ചു സമയം .വീണ്ടും നടത്തം ...മുകളില്‍ റൌണ്ട് ആയിട്ടുള്ള ഒരു ബില്‍ഡിംഗ് കാണിചിട്ട്
ജ്യേഷ്ടന്‍ : അതാണ് എത്തിസലാത് അതിന്റെ അടുത്താണ് റൂം .. അതും നോക്കി നടന്നാല്‍ വഴി തെറ്റില്ല
എല്ലാം വളരെ വിചിത്രമായി തോന്നി ..എവിടെ നോക്കിയാലും ആളുകളും വണ്ടികളും .
ഇവരൊക്കെ നമ്മളെ പോലെ പണിയും കഴിഞ്ഞു പോവുന്നവരോ മറ്റോ ആയിരിക്കും
ജ്യേഷ്ടന്‍ ഒരു ഹോട്ടലില്‍ കയറി .. ഇന്ന് നമുക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാം
നിനക്ക് എന്താണ് വേണ്ടത്
അനസ് : ബിരിയാണി
ജ്യേഷ്ടന്‍ : വേണ്ട ഞാന്‍ ഓര്‍ഡര്‍ ചെയ്യാം ..നീ ഇവിടെത്തെ കുബ്ബൂസും കബാബും തിന്നിട്ടില്ലല്ലോ .അത് കഴിക്കാം
ചൂടോടെ കുബ്ബൂസും സലാഡും കൊണ്ട് വന്നു ..പിന്നാലെ ചിക്കന്‍ കബാബും ഗ്രില്ലെട് ചിക്കനും .
അടിപൊളി ...
അവിടെ നിന്നും ഇറങ്ങിയപ്പോള്‍ രണ്ടര മണി കഴിഞ്ഞു .
റൂമില്‍ അവരൊക്കെ ഉറങ്ങിയിട്ടുണ്ടാവും ..നമ്മള്‍ താമസിച്ചു ..വേഗം വാ ..ജ്യെഷ്ടന്റെ വാക്കുകളില്‍ പരിഭവം
എന്തിനെയോ ഭയക്കുന്നത് പോലെ
ലിഫ്റ്റില്‍ കയറിയിട്ടും ജ്യേഷ്ടന്‍ ഒന്നും മിണ്ടിയില്ല ..എന്തോ ആലോചിക്കുന്നത് പോലെ ....
നാലാമത്തെ ഫ്ലോര്‍ എത്തിയപ്പോള്‍ ഇറങ്ങി...
റൂം നമ്പര്‍ ഫോര്‍ നോട്ട് ഫോര്‍ ..ജ്യേഷ്ടന്‍ ശബ്ദമുണ്ടാക്കാതെ മെല്ലെ .അകത്തേക്ക് കടന്നു ..ഒന്നും കാണാന്‍ കഴിയുന്നില്ല ..അവന്റെ കൈ പിടിച്ചാണ് നടക്കുന്നത് ....
പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത് ..........
തുടരും
Jun 10, 2010
പൂവണിഞ്ഞ സ്വപ്നം രണ്ടാം ഭാഗം
എല്ലാവരും എഴുന്നേറ്റു നിന്നിട്ടുണ്ട് ..അടുത്തിരുന്ന ആള്‍ വിളിച്ചില്ലായിരുന്നുവേന്കില്‍ ഇനിയും ഉറങ്ങാമായിരുന്നു ..വിമാനം ലാന്‍ഡ് ചെയ്തതുപോലും അറിഞ്ഞില്ല ..നല്ല ഉറക്കം ..ശരീരം വല്ലാതെ വേദനിക്കുന്നു ..അത് സീറ്റിന്റെ കുഴപ്പം കൊണ്ടാണ് ..വിമാനത്തിന്റെ സീറ്റുകള്‍ നാട്ടിലെ സര്‍ക്കാര്‍ ബസ്സിനെ ഓര്‍മ്മിപ്പിച്ചു ..എന്തായാലും തട്ടലും മുട്ടലും ഇല്ലാതെ നിലത്തിറങ്ങിയല്ലോ ..രക്ഷപ്പെട്ടു ..ഈയിടെ നടന്ന വിമാനം ദുരന്തം മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു ..
എയര്‍പോര്‍ട്ടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ മുന്‍കൂട്ടി പറഞ്ഞു തന്നത് കൊണ്ട് കാര്യങ്ങളൊക്കെ എളുപ്പം കഴിഞ്ഞു ..കണ്ണിന്റെ ടെസ്റ്റ് കഴിയാന്‍ മാത്രമായിരുന്നു കുറച്ചു താമസം അനുഭവപ്പെട്ടത് ..പറഞ്ഞു കേട്ടതുപോലെ തന്നെ എല്ലാം വളരെ മനോഹരം ...എല്ലാവരും ധൃതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നു ..നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു , വെളിയില്‍ പെങ്ങളും അളിയനും ജ്യേഷ്ടനും കാത്തു നില്‍പ്പുണ്ട് ..എത്രയും വേഗം അവരുടെ അടുത്തേക്ക് എത്തണം ...
അവരെ കണ്ടപ്പോള്‍ മനസ്സിന് വല്ലാതെ സന്തോഷം ..ഓടി ചെന്ന് അളിയനെ കെട്ടിപിടിച്ചു ..അളിയോ ..എത്ര കാലമായി കണ്ടിട്ട് ..സുഖമല്ലേ ...? പിടുത്തം വിട്ടപ്പോള്‍ ജ്യേഷ്ടന്റെ വകയും ഒരു തലോടല്‍ .എന്നെക്കാളും സന്തോഷം അവനു തന്നെയാണ്..അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ..അവന്റെ കുശലാന്വേഷണം കഴിഞ്ഞപ്പോള്‍ പെങ്ങള്‍ വന്നു കൈ പിടിച്ചു
യാത്രയൊക്കെ സുഖമായിരുന്നോ ....
അതെ സുഖമായിരുന്നു .. ശരീരമൊട്ടാകെ നല്ല വേദന .. പിന്നെ നല്ല ക്ഷീണം ഉണ്ടായതിനാല്‍ ഉറങ്ങിപോയി ..ഇവിടെ ഇറങ്ങിയ ശേഷമാണ് ഉണര്‍ന്നത് ...ഉണര്‍ന്നപ്പോള്‍ കണ്ടത് മുന്‍പില്‍ ഒരു ഗ്ലാസ് ജ്യൂസും ഒരു വെജിടബിള്‍ ബിരിയാണിയും ..വിശപ്പുണ്ടായിട്ടും ഒന്നും കഴിച്ചില്ല ...
സാരമില്ല ഞാന്‍ നിനക്ക് നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട് ..നമുക്ക് വേഗം റൂമിലേക്ക് പോവാം ..
എല്ലാവരും കൂടി വണ്ടിയുടെ അടുത്തേക്ക് നീങ്ങി ..പോവുന്ന സമയത്ത് ജ്യേഷ്ടന്‍ പാസ്പോര്‍ട്ടും വിസയും വാങ്ങി കയ്യില്‍ വെച്ചു ..
അളിയന്റെ കാറില്‍ നല്ല തണുപ്പ് ..
അളിയോ . എ സിയുടെ തണുപ്പ് കുറക്കൂ ....നാട്ടിലെ ചൂട്ടില്‍ നിന്നും ഇവിടെ വന്നപ്പോള്‍ തണുപ്പ് സഹിക്കാന്‍ പറ്റുന്നില്ല ..
അളിയന്‍ ചിരിച്ചു ..നാടിലെ വിശേഷങ്ങള്‍ എത്ര പറഞ്ഞു കൊടുത്തിട്ടും പെങ്ങള്‍ വീണ്ടും വീണ്ടും പലതും ചോദിക്കുകയാണ് ..
അമ്മക്ക് സുഖമാണോ ..അച്ഛന്റെ ബിസിനസ് എങ്ങിനെയുണ്ട് ? അനുജന്മാര്‍ സ്കൂളില്‍ മര്യാദയ്ക്ക് പോവാരുണ്ടോ ? മുറ്റത്തെ മാവില്‍ ഇപ്രാവിശ്യം മാങ്ങ നല്ല വണ്ണം ഉണ്ടായിരുന്നോ ...ഇല്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടി ..
ആളുകള്‍ കണ്ണ് വെച്ചിട്ടാണ് ..അല്ലങ്കില്‍ എത്ര നല്ലവണ്ണം പൂത്തിരുന്ന മാവായിരുന്നു ..
അങ്ങിനെ പോവുന്നു അവളുടെ കുശലാന്വേഷണം ..ഇടയ്ക്കു അളിയന്‍ ഓരോ സ്ഥലവും കാണിച്ചു പലതും പറയുന്നുണ്ടായിരുന്നു ..ആദ്യമായി വന്ന എനിക്ക് എങ്ങിനെ മനസ്സിലാവാന്‍ ...ചുറ്റും കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ ..ഒരു മായ ലോകത്ത് എത്തിയപോലെയായിരുന്നു അനുഭവപ്പെട്ടത് ..അളിയന്‍ ഒരു വീടിന്റെ മുന്നില്‍ വണ്ടി നിറുത്തി ...ഇതാണ് നമ്മുടെ വില്ല ..വരൂ നമുക്ക് അകത്തേക്ക് പോവാം ...
വളരെ വിശാലമായ ഒരു ഹാള്‍.നാല് റൂമുകള്‍ .നല്ല അടുക്കും ചിട്ടയും ..പെങ്ങളോടു ബഹുമാനം തോന്നി ..അളിയന്‍ വലിയ ആളാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല ..
സാധനങ്ങള്‍ എവിടെ .? അളിയന്‍ ചോദിച്ചു
ഇതാ ഈ പെട്ടിയിലാണ് ..
അളിയന്‍ : ഇതാണ് കുഴപ്പം ..ഈ ഒരു കാര്‍ബോഡിന്റെ പെട്ടിയല്ലാതെ വേറെ ഒന്നും നാട്ടില്‍ ഇല്ലേ ? ഒരു ബാഗ് വാങ്ങികൂടെ ?
എടീ ...ഒരു കത്തി കൊണ്ട് വാ ..ഈ കയറു മുറിക്കട്ടെ
പെങ്ങള്‍ : അത് മുറിക്കല്ലേ ..അഴിച്ചെടുത്താല്‍ നമുക്ക് അയല്‍ കെട്ടാം ...
അളിയന്‍ ; ഓ പിന്നെ ഇവിടെ ഒരു അയല് കെട്ടാത്ത ഒരു കുറവ് മാത്രമേ ഉള്ളൂ ..എടീ മിനിയാന്നെല്ലേ നിനക്ക് നല്ല അടിപൊളി കയറ് വാങ്ങി തന്നത് ..നീ കത്തി കൊണ്ട് തരുന്നോ ..അതോ ഞാന്‍ പോട്ടിക്കണോ ..
പെങ്ങള്‍ : വേണ്ട ..കൈ വേദനിക്കും ..ഞാന്‍ കത്തി കൊണ്ട് തരാം
പെട്ടിയില്‍ നിറയെ അരിപ്പൊടിയും മുളക് പൊടിയും അച്ചാറും തന്നെ ..കുറച്ചു പലഹാരങ്ങളും കല്ലുമ്മക്കായും എടുത്തു കഴിച്ചു ..നല്ല സ്വാദ് ..അമ്മയുടെ കൈപ്പുണ്യം അത് അപാരം തന്നെ ..
ഇവിടെ ഒരുവള്‍ എന്ത് ഉണ്ടാക്കിയാലും എന്തെങ്കിലും ഒരു കുറവ് ഉണ്ടാവും അളിയന്റെ പരാതി ..
എങ്ങിനെ ഇല്ലാതിരിക്കും സ്കൂളില്‍ ചോറും കറിയും ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നില്ലല്ലോ ...
ഇവരുടെ രണ്ടാളുടെയും സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല ..എപ്പോഴും ഇങ്ങനെയാണ് പെങ്ങളെ എന്തെങ്കിലും പറഞ്ഞില്ലന്കില്‍ അളിയന് ഉറക്കം വരില്ല ..ആരും അടുththiല്ലന്കില്‍ പിന്നെ അവര്‍ക്ക് പകരം വെക്കാന്‍ അവര്‍ മാത്രമായിരിക്കും ..തമ്മില്‍ അത്രയ്ക്കും ഇഷ്ടമാണ് ..
തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിക്കുമ്പോള്‍ ജ്യേഷ്ടന്‍ ഓര്‍മ്മിപ്പിച്ചു ..നാളെ രാവിലെ തന്നെ ജോയിന്‍ ചെയ്യണം ...
അളിയന്‍ : എന്തിനാ ഇത്ര തിടുക്കം ..രണ്ടു ദിവസം കഴിയട്ടെ ..അബൂദാബിയൊക്കെ ഒന്ന് കറങ്ങിയ ശേഷം പോരെ ..
ജ്യേഷ്ടന്‍ : പോരാ ..ഇപ്പോള്‍ തന്നെ വളരെ വൈകി എന്നാണു അവര്‍ പറയുന്നത് ..
അളിയന്‍ : എന്നാല്‍ അധികം താമസിക്കേണ്ട ഇപ്പോള്‍ തന്നെ സമയം രണ്ടു കഴിഞ്ഞു ..വേഗം കിടക്കാന്‍ നോക്കൂ ...
രാവിലെ അളിയന്‍ ജോലിക്ക് പോവുന്ന സമയത്ത് ഡ്രോപ്പ് ചെയ്യാമെന്ന് ഉറപ്പു നല്‍കി .
എന്തായിരിക്കും ജോലി .എത്ര ശമ്പളം കിട്ടും .ഡ്യൂട്ടി സമയം എത്രയാണ്..എവിടെയാണ് താമസിക്കേണ്ടത് ..ആരൊക്കെയുണ്ട് അവിടെ ഇങ്ങനെ ഒരു പാട് സംശയങ്ങള്‍ മനസ്സില്‍ ഉണ്ട് ..
ജ്യെഷ്ടനോട് ചോദിച്ചാലോ ..ഒരു മടി ..എന്നാലും അറിഞ്ഞിരിക്കല്‍ നല്ലതല്ലേ

പൂവണിഞ്ഞ സ്വപ്നം
നാട്ടില്‍ പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കലായിരുന്നു അനസിന്റെ പണി .അങ്ങിനെ പറയത്തക്ക വലിയ ഒരു പണിയൊന്നുമല്ല എങ്കിലും അത്യാവിശ്യം ഉള്ളത് കൊണ്ട് ജീവിച്ചുപോവാം ..ഗള്‍ഫ് അവന്റെ ഒരു സ്വപ്നമായിരുന്നു ..എല്ലാവരും ഗള്‍ഫില്‍ പോവുന്നു ..സമ്പാദിക്കുന്നു ..എനിക്കും പോവണം ..എന്താണ് ഒരു വഴി ..ഗള്‍ഫില്‍ മൂന്ന് സഹോദരന്മാരും അളിയനും പെങ്ങളും ഉണ്ട് ..പറഞ്ഞിട്ടെന്തു കാര്യം എന്റെ കാര്യത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല ..അങ്ങിനെയായിരുന്നു അനസ് കരുതിയിരുന്നത് ..ആയിടെ ജോലിക്ക് പോയ സ്ഥലത്ത് വെച്ച് കണ്ടു മുട്ടിയ ഒരു പെണ്‍കുട്ടിയുമായി അനസ് ഇഷ്ടത്തിലായി ..അവളെ എങ്ങിനെയെങ്കിലും സ്വന്തമാക്കണം ...എങ്ങിനെ ? നാട്ടിലുള്ള വരുമാനം വെച്ച് അവളെ ഒന്നിച്ചു ജീവിപ്പിക്കാന്‍ കഴിയില്ല ..എന്ന് കരുതി അവളെ ഒഴിവാക്കാന്‍ തയ്യാറാല്ലായിരുന്നു ..പിന്നെ ആകെ ഉള്ള ഒരു മാര്‍ഗം ഗള്‍ഫില്‍ പോവുക തന്നെ ...അങ്ങിനെ എല്ലാവരുടെയും കാലുപിടിച്ചപ്പോള്‍ രണ്ടാമത്തെ സഹോദരന്‍ ഒരു വിസ സംഘടിപ്പിച്ചു തന്നു .ഇനി ഗള്‍ഫിലേക്ക് .......
എങ്ങിനെ പോവും എന്റെ പ്രാണെശ്വരിയെ വിട്ട് എങ്ങിനെ പോവും ...ഇനി പോയാല്‍ തന്നെ അവളുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു അവളെ വേറെ ഒരു കല്യാണത്തിന് സമമതിപ്പിച്ചാല്‍ ? ഇങ്ങനെ ഒരായിരം ചോദ്യങ്ങളായിര്‍ന്നു മനസ്സില്‍ ..
അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവന്‍ വീട്ടിലേക്കു പോയി..അമ്മയേയും ജ്യെഷ്ടനെയും പെങ്ങന്മാരെയും വിളിച്ചു
എന്താ മോനെ അമ്മയുടെ സ്നേഹാന്വേഷണം ...അവന്‍ കുഴങ്ങി എന്ത് പറയും ..
സംഗതിയൊക്കെ ആദ്യമേ മനസ്സിലാക്കിയ അമ്മ അവനെ സമാധാനിപ്പിച്ചു ...അവര്‍ പറഞ്ഞു നീ അവളെ മറക്കണം ,...നമുക്ക് പറ്റിയ ബന്ധമല്ല ...അവളുടെ വീട്ടുകാര്‍ വളരെ പാവപ്പെട്ടവരാണ് ..നിനക്ക് യോജിക്കില്ല ..
അനസ് ; അമ്മെ അങ്ങിനെ പറയരുത് അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല
അമ്മ : അത്രയ്ക്കും ഇഷ്ടമാണോ ?
അനസ് : അതെ അമ്മേ ..അമ്മ അവളുടെ വീട്ടുകാരോട് പോയി സംസാരിക്കണം .. കല്യാണമൊക്കെ പിന്നീടാവാം .അവര്‍ക്ക് വാക്ക് കൊടുത്തു നമുക്ക് ഉറപ്പിക്കണം .അല്ലാതെ ഞാന്‍ ഗള്‍ഫിലെക്കില്ല
അമ്മ ആകെ ധര്‍മ്മസങ്കടത്തിലായി .
അമ്മ : നീ ഒരു കാര്യം ചെയ്യ് ..ജ്യെഷ്ടന്മാരെയും അളിയനെയും വിളിച്ചു അന്വേഷിക്കു ...അവര്‍ക്ക് സമ്മതമാണെങ്കില്‍ നമുക്ക് പോവാം .
എല്ലാവരെയും വിളിച്ചു .അളിയന്‍ ആദ്യമേ സമ്മതം തന്നു കൂടെ ഒരു ഉപദേശവും ...ജീവിതം നിന്റെതാണ് ..ജീവിക്കേണ്ടതും നീയാണ് ..അതിനാല്‍ നിന്റെ ഇഷ്ടം മാത്രം നോക്കി കല്യാണം കഴിക്കുമ്പോള്‍ നിന്റെ പ്രണയം .എന്റെ ഭാഷയില്‍ നിന്റെ വാശിക്ക് മുന്‍തൂക്കം കൊടുത്താല്‍ നാളെ അവിടെ എന്ത് സംഭവിച്ചാലും അതിന്റെ എല്ലാ ഉത്തരവാദിത്വവും നിനക്ക് മാത്രമായിരിക്കും ..ഒന്നിനും എന്നെ ആശ്രയിക്കരുത് .ഇത്രയും പറഞ്ഞു അളിയന്‍ ഫോണ്‍ കട്ടാക്കി ...പെങ്ങളുടെ അഭിപ്രായം അളിയനെ അനുകൂലിക്കുന്നതുമായിരുന്നു ..
മറ്റുള്ളവരെ വിളിച്ചപ്പോള്‍ എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് പ്രേമിച്ചു കല്യാണം കഴിക്കുന്നതിനാല്‍ പിന്നീട് ദുഖിക്കേണ്ടി വരും എന്ന് മാത്രമാണ്
പ്രേമം ഇത്രമോശമായ ഒരരേര്‍പ്പാടാണോ ? അളിയന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ ..പ്രേമം എന്റെ ഒരു വാശി അല്ലങ്കില്‍ ദുര്‍വാശി മാത്രമാണോ ?
എല്ലാവരും പകുതി സമ്മതം മൂളി ...അവിടെയും അന്സിന്റെ വാശി മാത്രമാണ് ജയിച്ചത് എന്ന് തന്നെ പറയാം ..
അമ്മയും ജ്യേഷ്ഠനും പെങ്ങളും പെണ്ണിന്റെ വീട്ടിലെത്തി ..ചെറിയ ഒരു വീട്..ഇരിക്കാന്‍ പോലും സ്ഥലമില്ല .ഇവിടെനിന്നുമാണോ എന്റെ മകന്‍ പെണ്ണിനെ കൂട്ടി കൊണ്ടുവരാന്‍ പോവുന്നത് അമ്മ മാനസികമായി തളര്‍ന്നുപോയി .. പെണ്ണിനെ കണ്ടപ്പോള്‍ എല്ലാം മാറി, വെളുത്തു മെലിഞ്ഞ ഒരു സുന്ദരി , നല്ല വിനയം, കുലീനത എല്ലാം കൊണ്ട് മകന് ചേര്‍ന്നതു തന്നെ ഇഷ്ട്ടപെട്ടു ..എല്ലാവരും നല്ല പെരുമാറ്റം , പണമില്ല എന്ന ഒരു കുറവ് മാത്രം എല്ലായിടത്തും കണ്ടു ..അവര്‍ക്കൊക്കെ പെണ്ണിനെയും വീട്ടുകാരെയും നന്നായി ഇഷ്ട്ടപ്പെട്ടു...
ഇത്രയൊക്കെ ആയിട്ടും അവരുടെയൊക്കെ മനസ്സില്‍ എന്തോ ഒരു പോരായ്മ ...
ആ വീട്ടില്‍ വെച്ച് കല്യാണം നടത്താന്‍ അവരെ കൊണ്ട് കഴിയില്ല ..അതിനാല്‍ ആ വീട് വിറ്റ് അവര്‍ വേറെ വീട് ഒന്നരകൊല്ലം കൊണ്ട് വാങ്ങും ..അവിടെ വെച്ച് കല്യാണം കഴിക്കാം എന്നുറപ്പിച്ചു പെണ്ണിനെ മോതിരവും അണിയിച്ചു എല്ലാവരും മടങ്ങി ....
അനസിനു സന്തോഷമായി .ഫോണ്‍ വിളികള്‍ ഇപ്പോള്‍ പഴയതിനേക്കാള്‍ ഉഷാറാക്കി ..ഒരുമണിക്കൂര്‍ സല്ലാപം എന്നുള്ളത് രണ്ടു മണിക്കൂറാക്കി മാറ്റി ...ബില്ലും കൂടി വന്നു ..എന്നാലും സന്തോഷിക്കാന്‍ വകയുണ്ട്...
ഗള്‍ഫിലേക്ക് പോവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു ..പത്താം ക്ലാസ്സ് പാസാവാത്ത കാരണം ഇമിഗ്രേഷന്‍ കിട്ടില്ല ..ട്രാവല്സുകാരന്‍ ചവിട്ടി കയറ്റാം എന്ന് പറഞ്ഞു രൂപ നാലായിരം അധികം വാങ്ങി .കടമ്പകളും എല്ലാം കഴിഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു നല്ല ഒരു ദിവസവും കണ്ടു വെച്ചു ..ഇനി ഗള്‍ഫിലേക്ക്
പ്രിയതമയോട് യാത്ര പറയാന്‍ വേണ്ടി പോയപ്പോള്‍ അവളുടെ പ്രസന്നത എല്ലാം നഷ്ട്ടപെട്ട ഒരു മുഖം മാത്രമായിരുന്നു അവള് സമ്മാനിച്ചത് .ഞാന്‍ പെട്ടെന്ന് വരാം പൊന്നെ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കുമ്പോളും , പോയാല്‍ വേഗം വരാന്‍ കഴിയില്ല എന്നുറപ്പുണ്ടായിരുന്നു ..വീട്ടുകാര്‍ ഒന്നര കൊല്ലത്തിനു ശേഷമാണ് കല്യാണം നടത്താന്‍ സമ്മതം തന്നത് ,അത്രയും കാലം ഗള്‍ഫില്‍ നിന്നും സമ്പാദിക്കാം ..ഒന്നരകൊല്ലം എങ്ങിനെ തള്ളി നീക്കും എന്നാ ചോദ്യത്തിന് മാത്രം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല ..എന്നാലും ഇപ്പോള്‍ ഇന്റെര്ന്റിലൂടെ ഫോണ്‍ വിളിക്കാനുള്ള സംവിധാനം ഉണ്ട് അതിനാല്‍ ഞാന്‍ ദിവസവും വിളിക്കാം എന്നുറപ്പ് കൊടുത്തു അവിടെ നിന്നും മനസ്സില്ലാമനസ്സോടെ മടങ്ങി ..
കാറില്‍ അമ്മയോടും അച്ഛനോടും ഒന്നിച്ചു എയര്‍പോര്‍ട്ടിലേക്ക് പോവുമ്പോള്‍ മനസ്സില്‍ നിറയെ മോഹങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു ...ബോര്‍ഡിംഗ് പാസ് കിട്ടിയ ശേഷം പുറത്തേക്കു നോക്കുമ്പോള്‍ അവര്‍ അവിടെ നിന്നും കൈവീശി കാണിക്കുന്നുണ്ടായിരുന്നു ..അമ്മ കണ്ണുകള്‍ ഒപ്പുന്നതും കണ്ടു ...
ആദ്യമായി വിമാനത്തില്‍ കയറിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല ..മനസ്സില്‍ നിറയെ അവള്‍ മാത്രമായിരുന്നു ...
എല്ലാവരും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോള്‍ അവന്‍ വേറെ ഒരു ലോകത്തിലൂടെ അവളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു ...അങ്ങിനെ അനസിനെയും കൊണ്ട് വിമാനം പറന്നുയര്‍ന്നു ......
തുടരും .............

May 25, 2010
ഗള്‍ഫു മലയാളികളുടെ ചില വികൃതികള്‍
നമ്മള്‍ മലയാളികള്‍ പൊതുവേ ആര് എന്ത് പറഞ്ഞാലും അതിനു എതിര് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് പലവട്ടം തെളിയിച്ചതാണ് ..പോവേണ്ട എന്ന് പറഞ്ഞാല്‍ പോവും , കാണേണ്ട എന്ന് പറഞ്ഞാല്‍ കാണും , കേള്‍ക്കേണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കും , ചെയ്യേണ്ട എന്ന് പറഞ്ഞാല്‍ ചെയ്യും ..അങ്ങിനെ പറഞ്ഞാല്‍ തീരാത്ത അത്രയും നമ്മള്‍ എന്നും എതിരായി മാത്രം ചെയ്യുന്നു ...എന്താണ് ഇതിനു കാരണം എന്ന് ചോദിച്ചാല്‍ നോ റീസന്‍ ...
നമ്മള്‍ ചിന്തിക്കുന്നത് എന്തുകൊണ്ടാണ് അവര്‍ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് എന്ന് മാത്രമാണ് ..പിന്നെ മെല്ലെ ഒന്ന് ചെയ്തു നോക്കും ..ഒന്നും പറ്റുന്നില്ല എന്ന് ഉറപ്പു വരുത്തി വീണ്ടും വീണ്ടും ചെയ്യും ..എന്നിട്ട് രണ്ടു ഡയലോഗ് ചങ്ങാതിമാരോട് ..ഹും ..അവര്‍ ചെയ്യേണ്ട എന്ന് പറഞ്ഞിട്ടും ഞാന്‍ ചെയ്തു ..എന്നിട്ടും ഒന്നും സംഭവിച്ചില്ല ...
ഇതൊരു സാധാരണ മലയാളി ചെയ്യുന്ന കാര്യം
പിന്നെ വേറെ ഒരു രീതി ..എന്തിനും ഏതിനും വില പേശും ..ഇനി പേശി പേശി അവര്‍ കുറച്ചു തന്നാലോ അത് വാങ്ങുകയും ഇല്ല ..കാരണം ? ബാക്ടീരിയ തന്നെ ( അവന്‍ ഇത്ര കുറച്ചു തന്നതില്‍ എന്തോ കാര്യമുണ്ട് അതിനാല്‍ വാങ്ങേണ്ട എന്നായിരിക്കും അവര്‍ കരുതുക ) പിന്നെ മെല്ലെ അവിടെ നിന്നും മുങ്ങി അടുത്ത സ്ഥലത്തേക്ക് ............
ഫ്രീ ആയി എന്ത് കിട്ടിയാലും മലയാളികള്‍ വാങ്ങും ..അത് ആരായാലും വാങ്ങും ..പക്ഷെ മലയാളികള്‍ ഒന്ന് കൂടി മുന്‍പിലാണ് ..അവിടെ അടി ഉണ്ടാക്കി ആയാലും ആ സാധനം അവര്‍ക്ക് എന്ന് മാത്രമല്ല വേറെ ഒരാള്‍ക്കും ഇനി കിട്ടാത്ത വിധത്തില്‍ ആക്കിയിട്ടായിരിക്കും അവിടെ നിന്നും മടങ്ങുക ...
പിന്നെ ഏതു സാധനത്തിന്റെ കൂടെയും വേറെ എന്തെങ്കിലും ഫ്രീ ആയി കിട്ടുന്നുണ്ടോ ..അത് അവനിക്ക് ആവിശ്യമില്ലാത്തത് ആണെങ്കിലും വാങ്ങികൂട്ടും ..ഇങ്ങനെ എത്ര എത്ര മഹത്തായ കാര്യങ്ങള്‍ നമ്മളൊക്കെ ദിവസവും ചെയ്യുന്നു ..
പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല ...
നമ്മള്‍ നാട്ടിലേക്ക് പോവുമ്പോള്‍ ഇവിടെ നിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ മുതല്‍ നമ്മുടെ കാര്യങ്ങളൊക്കെ പിന്നെ ഒക്കെ വളരെ വേഗത്തില്‍ ചെയ്യാനാണ് ശ്രമിക്കാറു ..
ഉദാഹരണത്തിന് ആദ്യം സ്ക്രീന്‍ ചെയ്യാന്‍ നില്‍ക്കുന്നിടത്ത് നിന്നും തുടങ്ങും നമ്മുടെ തിരക്ക് ..മറ്റുള്ളവര്‍ അവിടെ ക്യൂ നില്‍ക്കുന്നുണ്ടാവും എന്നാലും അവരെ കാണാതെ മെല്ലെ മുന്‍പിലേക്ക് നടക്കാന്‍ ശ്രമിക്കും ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പിന്മാറാം എന്നാ ചിന്തയോട് കൂടി തന്നെയായിരിക്കും പോവുക ..പൊതുവേ ആരും അത്ര ശ്രദ്ധിക്കാത്തതിനാല്‍ അവിടെ നിന്നും തടിയൂരാന്‍ കഴിയുന്നു ..സ്ക്രീനിംഗ് കഴിഞ്ഞ ശേഷം ഒരറ്റ ഓട്ടമാണ് അവിടെയും ലൈന്‍ നില്‍ക്കാന്‍ തന്നെ ലഗേജ് ഇടുവാനും ബോര്‍ഡിംഗ് പാസ് എടുക്കുവാനും വേണ്ടി ..ആക്രാന്തം മൂത്ത് ചില ആളുകള്‍ വേറെ എവിടെക്കെന്കിലും പോവുന്ന ക്യൂവിലായിരിക്കും നില്‍ക്കുക ..അടുത്ത് എത്തിയാല്‍ മാത്രമേ അമളി മനസ്സിലാവുകയുള്ളൂ ..അതോടെ സ്വന്തം നാട്ടിലേക്ക് പോവുന്ന ക്യൂവിന്റെ അവസാന യാത്രക്കാരനായി നില്‍ക്കുകയും ചെയ്യും ..അത് കഴിഞ്ഞാല്‍ പിന്നെ ഓടി എമിഗ്രേഷന്‍ ക്ലിയറന്‍സ് ചെയ്യാന്‍ വേണ്ടിയുള്ള ക്യൂവില്‍ പോയി ഇതുപോലെ തന്നെ ഓടിപോയിട്ടാണ് നില്‍ക്കുന്നത് ..ഇത്രയൊക്കെ ഓടി അവിടെ എത്തി കഴിഞ്ഞാല്‍ പിന്നീട് എന്താണ് ചെയ്യണ്ടി വരുന്നത് അവിടെ വിമാനം പുറപ്പെടുന്നത് വരെയുള്ള സമയം ഉല്ലാസമാക്കാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ പോയി വല്ലതും വാങ്ങി കൂട്ടുന്നു ...പിന്നെ ഒരു അറിയിപ്പ് കിട്ടുന്നത് വരെ കാത്തിരിപ്പാണ് ..കാത്തിരിപ്പിന്റെ അവസാനം അനൌന്‍സ്മെന്റ്റ് കേട്ടാല്‍ ഉടനെ പിന്നെ ഒരു തിക്കും തിരക്കും തന്നെയാണ് ..അത് കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത് പെട്ടെന്ന് പോയില്ലങ്കില്‍ വിമാനം നമ്മളെ കൂട്ടാതെ പോയേക്കും എന്നായിരിക്കുമോ ഇവരൊക്കെ കരുതുന്നത് ..എന്തൊരു തിരക്കാണ് (ഞാന്‍ പൊതുവേ അവസാന ആളും കയറുന്നത് വരെ കാത്തിരിക്കലാണ് )..
ചില ആളുകളുടെ തിരക്ക് കൂട്ടല്‍ കണ്ടാല്‍ തോന്നും പെട്ടെന്ന് കയറിയില്ലങ്കില്‍ സീറ്റ് കിട്ടില്ല ..അതിനാല്‍ അവിടെ ഒരു ഉന്തും തള്ളും തന്നെ നടക്കാറുണ്ട് ...ഇത് വിമാനം കയറുന്നത് വരെ ഇതേ അവസ്ഥ തന്നെയാണ് തുടരുക ...അവസാനം ഉള്ളില്‍ കയറിയാലോ ഓരോ ആള്‍ക്കും അവരവരുടെ സീറ്റ് മാത്രം കിട്ടുന്നു ..അവരുടെ മുകള്‍ ഭാഗത്തുള്ള സ്ഥലത്തോ അല്ലങ്കില്‍ സീറ്റിനടിയിലോ നമ്മുടെ സാധനങ്ങള്‍ വെക്കാന്‍ പറയുന്നു ..പിന്നെ എന്തിനു തിരക്ക് കൂട്ടി ..നോ റീസന്‍ ..
പിന്നെ വിമാനത്തില്‍ നിന്നും ഓരോ ആളുകളെ വിളിക്കലായി ..തമാശ പറഞ്ഞും മറ്റും വിമാനം പുറപ്പെടാനുള്ള സമയം വരെ ഫോണ്‍ വിളികള്‍ തന്നെ ..
ഇനിയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
പുറപ്പെടാന്‍ സമയത്ത് എയര്‍ ഹോസ്റ്റസ് വന്നു നമ്മോട് പറയുന്നു സീറ്റ് ബെല്‍റ്റ് ഇടുവാനും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാനും ലാപ്ടോപ് ഉപയോഗം നിറുത്തുവാന്‍ ഒക്കെ പറയുന്നു ..
നമ്മളില്‍ എത്ര പേര് ഇത് അനുസരിക്കുന്നുണ്ട് ...സീറ്റ് ബെല്‍റ്റ് നമ്മുടെ സേഫ്റ്റിക്ക് വേണ്ടിയാണെങ്കില്‍ മറ്റുള്ള രണ്ടും, എല്ലാവരുടെയും സേഫ്ടിക്ക് വേണ്ടിയാണ് അവര്‍ ഓഫ് ചെയ്യാന്‍ പറയുന്നത് ..
എന്നാലും അവര്‍ ഒന്ന് മാറിയാല്‍ വീണ്ടും ഒന്ന് കൂടി ചങ്ങാതിമാര്‍ക്കോ ഭാര്യക്കോ അങ്ങിനെ ആര്‍ക്കെങ്കിലും വിളിക്കും ..ഓഫ് ചെയ്തു എന്ന് പറഞ്ഞിട്ട് ഓഫ് ചെയ്യാതെയാണ് ഇതൊക്കെ ചെയ്യുന്നത് ..ഈ സംഗതി ചില ആളുകള്‍ റേഞ്ച് നഷ്ട്ടപ്പെടുന്നത് വരെ തുടരാറുണ്ട് ..
ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഭവിഷ്യത്ത് അവര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അനുസരിക്കില്ല എന്നാ ദുര്‍വാശിയാണോ എനിക്ക് ഇന്നും മനസ്സിലായിട്ടില്ല ..
ഞാന്‍ വിമാനത്തില്‍ വെച്ച് രണ്ടു സന്ദര്‍ഭങ്ങളില്‍ വെച്ച് ചില ആളുകളോട് ഈ കാര്യത്തിനു വേണ്ടി ഉടക്കിയിട്ടുമുണ്ട് ..
അവര്‍ അതിന്റെ ഗൌരവം മനസ്സിലാക്കിയില്ല എന്ന് പറഞ്ഞു തടി തപ്പി ..
ഈ പ്രവണത നമ്മളില്‍ പല ആളുകളും ചെയ്യാരുണ്ടായിരിക്കാം ...അങ്ങിനെയുള്ളവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക ..നിങ്ങളുടെ ഒരു ഫോണ്‍ വിളി കാരണം ചിലപ്പോള്‍ ഒരു വന്‍ ദുരന്തം തന്നെ ഉണ്ടായേക്കാം ...
സൊ പ്ലീസ് .................
ഇനി ഇതൊക്കെ കഴിഞ്ഞു വിമാനം കുറച്ചു പറന്നുയര്‍ന്നാല്‍ തന്നെ ആളുകള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങും അപ്പോഴും അവര്‍ എതിര്‍ക്കും ..എന്നാലും ചില വിരുതന്‍മാര്‍ അവരെ കാണാതെ മെല്ലെ ടോയിലറ്റില്‍ പോവും ..സീറ്റ് ബെല്‍റ്റ് സിഗ്നല്‍ അപ്പോഴും ഓണ്‍ ആയിരിക്കും ...എന്ത് ചെയ്യാം കുറെയൊക്കെ അവര്‍ കണ്ണടക്കുന്നു ..നമ്മുടെ സേഫ്റ്റിക്കാണ് അവര്‍ പറയുന്നത് എന്ന് പോലും ആരും ചിന്തിക്കാറില്ല ...
ഇനിയാണ് ശരിയായ മലയാളി സ്വഭാവം കാണിക്കുന്നത് ..നമ്മുടെ രാജ്യത്ത് നമ്മുടെ എയര്‍പോര്‍ട്ടില്‍ എത്താന്‍ ആയാല്‍ ഉള്ള ആവേശവും ആക്രാന്തവും ഒന്ന് കാണേണ്ടത് തന്നെയാണ് ..
എനിക്ക് തോന്നിയിട്ടുള്ളത് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവര്‍ വിമാനം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചാടി ഇറങ്ങി ഓടുമായിരുന്നു ..അത്രയ്ക്കും ധൃതി ആയിരിക്കും .
ലാന്‍ഡ് ചെയ്യുന്നതിന് കുറച്ചു മുന്‍പേ ആളുകള്‍ ഫോണ്‍ ഓണ്‍ ചെയ്യും ..ഏറ്റവും അപകടകരമായ ഒരു കാര്യമാണ് അത് ..എയര്‍ഹോസ്റ്റസിന്റെ വാക്കുകളൊക്കെ കാറ്റില്‍ പറത്തി കൊണ്ട് അവര്‍ മൊബൈല്‍ ഓണ്‍ ചെയ്യും ..എത്ര ഓഫാക്കാന്‍ പറഞ്ഞാലും അവര്‍ കരഞ്ഞു കാലു പിടിച്ചാലും ഓഫാക്കി എന്ന് പറയുന്നതല്ലാതെ മെസ്സേജ് വരുന്ന ശബ്ദങ്ങള്‍ തുടര്‍ച്ചയായി നമുക്ക് കേള്‍ക്കാന്‍ കഴിയും ..
ഈ സംഗതിയുടെ ഗൌരവം എത്രത്തോളമാണെന്ന് ചോദിച്ചാല്‍ വിമാനം ക്രാഷ് ആവാനുള്ള സാധ്യത പോലും തള്ളി കളയുന്നില്ല ..എന്നിട്ടും പിന്നെയും ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത് ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ..
മംഗലാപുരം നടന്ന പ്ലയിന്‍ ക്രാഷിന്റെ തൊട്ടു മുന്നേ രക്ഷപ്പെട്ട ഒരു വിരുതന്‍ ഫോണ്‍ വിളിച്ച് നാട്ടില്‍ അറിയിച്ചതായും അറിയാന്‍ കഴിഞ്ഞു...
ഇനി വിമാനം നിലത്തിറങ്ങിയാല്‍ നിറുത്തുന്നതിന് മുന്‍പേ ഹാന്‍ഡ് ബാഗേജും മറ്റുള്ള ഡ്യൂട്ടി ഫ്രീ സാധനങ്ങളും എടുത്തു വേഗം മടിയില്‍ വെക്കും ..പലപ്പോഴും ഇതിനിടയില്‍ പല ആള്‍ക്കാരുടെയും തലയില്‍ സാധനങ്ങള്‍ വീണ ചരിത്രമുണ്ട് ..എന്നാലും അതൊക്കെ ഒരു വളിച്ച ചിരിയില്‍ ഒതുക്കി ഒരു സോറിയും പറഞ്ഞു വീണ്ടും കാത്തു നില്‍ക്കും വിമാനം നിറുത്താതെ ഇറങ്ങാന്‍ കഴിയില്ല എന്ന് അറിയാവുന്നവര്‍ തന്നെയാണ് ഇവരൊക്കെയും ....
അപ്പോഴും എയര്‍ ഹോസ്റ്റസിന്റെ ദീന രോദനം കേള്‍ക്കാന്‍ പറ്റും പ്ലീസ് സിറ്റ് ഡൌണ്‍ ....എവിടെ ആര് കേള്‍ക്കാന്‍ ...................................
പിന്നെ വാതില്‍ തുറക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് എങ്ങിനെയെങ്കിലും മുന്നില്‍ എത്താന്‍ നോക്കും ..അതിനു കഴിയാറില്ല ..മറ്റുള്ളവര്‍ സമ്മതിക്കാറില്ല എന്ന് വേണം പറയാന്‍ ..എങ്കിലും കഴിയുന്ന വിധം ട്രൈ ചെയ്യാത്ത ആളുകളും കുറവാണ് ..പക്ഷെ മുന്‍പില്‍ ഇറങ്ങാല്‍ നിന്നാല്‍ ചിലപ്പോള്‍ പിന്നിലായിരിക്കും തുറക്കുക ..ഇല്ലങ്കില്‍ രണ്ടു ഭാഗവും ..ചിലപ്പോള്‍ മധ്യഭാഗം ..അപ്പോള്‍ ഇടിച്ചു കയറിയവന്റെ മുഖമൊന്നു കാണേണ്ടത് തന്നെയാണ് ...അവന്‍ സ്വയം വിളിക്കാത്ത ചീത്ത ഉണ്ടാവാന്‍ ചാന്‍സ് കുറവാണ് ..
ഇനി ഒന്ന് ഇറങ്ങി കിട്ടിയാലോ പിന്നെ ഒരറ്റ ഓട്ടം ബസ്സ് ഉണ്ടെങ്കില്‍ അതിലേക്കു ഇല്ലങ്കില്‍ നേരെ എയര്‍ പോര്‍ട്ടിന്റെ ഉള്ളിലേക്ക് ..അവിടെ H1 N1 ടെസ്റ്റ് കഴിഞ്ഞു വേഗം എമിഗ്രേഷന്‍ ക്ലിയരന്സിനു വേണ്ടിയുള്ള കാത്തിരിപ്പ് ...അവിടെയും ക്യൂവില്‍ അമളികള്‍ പലര്‍ക്കും പറ്റാറുണ്ട് അതൊക്കെ തിരക്ക് കൂട്ടുന്നവര്‍ക്ക് തന്നെയാണ് മിക്കവാറും സംഭവിക്കുന്നതും ..
പിന്നെ ഓടി ചാടി ലഗേജ് എടുക്കുവാന്‍ ,.....എവിടെ വരാന്‍ ...അവന്‍ ഓടി വന്നതല്ലാതെ സാധനങ്ങള്‍ ഇറക്കിയിട്ടെ ഉണ്ടാവുകയുള്ളൂ ..എല്ലാ ഓട്ടവും ഇവിടെ അവസാനിക്കുന്നു ..ആദ്യം എത്തിയ ആളുടെ ലഗേജ് ചിലപ്പോള്‍ അവസാന ആളു പോയാലും കിട്ടാറില്ല ..പിന്നെ എന്തിനാ ഈ തിരക്ക് കൂട്ടിയത് എന്ന് ചോദിച്ചാല്‍ നോ രീസന്‍ ...
എല്ലാം കിട്ടി പുറത്തിറങ്ങാം എന്ന് വെച്ചാല്‍ തന്നെ ഇങ്ങനെയുള്ളവര്‍ തന്നെയാണ് കസ്റ്റംസിന്റെയും കയ്യിലകപ്പെടുക ..പിന്നെ അവിടെ എന്തെങ്കിലും കൊടുത്തു പുറത്ത് നമ്മളെ കാത്തിരിക്കുന്നവരെ കണ്ടാല്‍ ഈ പ്രശ്നങ്ങളൊക്കെയും നമ്മള്‍ മറക്കുന്നു ..ഒരു ഗര്‍ഭിണി പ്രസവ വേദന അനുഭവിച്ച ശേഷം മാത്രമാണ് പ്രസവിക്കുന്നത് ..പക്ഷെ കുട്ടിയെ കണ്ട മാത്രയില്‍ അവള്‍ എല്ലാം മറക്കുന്നു ..അതെ അവസ്ഥ തന്നെയാണ് ഇവിടെയും അവന്‍ എല്ലാം മറക്കുന്നു ..പിന്നെ കെട്ടി പിടുത്തം ..സാധങ്ങള്‍ കയറ്റി കാറില്‍ കയറിയിര്‍ന്നു വിമാനതിലെയും എയര്‍ പോര്ട്ടിലെയും വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ട് ഹാന്‍ഡ് ബാഗജില്‍ നിന്നും കുറച്ചു മിട്ടായിയും മറ്റും എടുത്തു അര്‍മാദിച്ചു നാട്ടിലേക്ക് പോവുന്ന വഴിക്ക് നല്ല ഒരു ഹോട്ടലില്‍ കയറി വല്ലതും കഴിക്കുന്നു .....പിന്നെ സുഖമായ ഒരു ഉറക്കം ..അല്ലങ്കില്‍ അവിടേം വരെ പൊങ്ങച്ചം ...
നാട്ടിലെത്തി ..പെട്ടിയൊക്കെ എടുത്തു വീട്ടിലേക്കു കയറുമ്പോള്‍ അയല്പക്കക്കാരോട് ഒരു കുശലാന്വേഷണം ..പിന്നെ അമ്മ , അച്ഛന്‍ സഹോദരന്മാര്‍ , സഹോദരികള്‍ , ഭാര്യ കുട്ടികള്‍ ..എല്ലാവരോടും കുശലാന്വേഷണം ..കുളി ..ഭക്ഷണം ..ഉറക്കം .....................................
എഴുന്നേല്‍ക്കുന്നത് വരെ എല്ലാവരും അക്ഷമരായി കാത്തു നില്‍ക്കുന്നു ..എല്ലാവരും അവനെ സ്നേഹത്തോടെ ആദരവോടെ നോക്കി പലതും പറയും , അവന്‍ അതിലൊക്കെ പുളകം കൊണ്ട് പെട്ടി തുറന്നാല്‍ പിന്നെ എല്ലാവരും കൂടി അത് എങ്ങിനെ കാലിയാക്കും എന്നായിരിക്കും ചിന്തിക്കുക ..അവസാനം, എനിക്ക് ഇത് മാത്രമേ അല്ലങ്കില്‍ ഇത്രമാത്രമേ കിട്ടിയുള്ളൂ എന്ന ഒരു പരാതിയും പറഞ്ഞു എല്ലാവരും പോയി കഴിഞ്ഞാല്‍ പിന്നെ ഉണ്ടാവുക കാലി പെട്ടിയും അമ്മയും ഭാര്യയും മക്കളും മാത്രമായിരിക്കും ...അവിടെ തീരുന്നു അവന്റെ ഓട്ടം .......
പിന്നീട് നാടുകാരുടെയും പിരിവുകാരുടെയും ഒരു ബഹളം ചില സ്ഥലത്തൊക്കെ ഉണ്ടാവാറുണ്ട് .........
മാസങ്ങള്‍ പോവുന്നത് അറിയാതെ തിരിച്ച് പോരാനുള്ള സമയം അടുക്കുന്നു ..ചിലപ്പോള്‍ അമ്മയോ മറ്റുള്ളവരോ ഓര്‍മിപ്പിക്കുകയും ചെയ്യും ..
പിന്നീട് നമ്മുടെ നാട്ടുകാര്‍ രണ്ടു ചോദ്യമാണ് എപ്പോഴാണ് വന്നത് ..ഇന്നലെ എത്തിയതെ ഉള്ളൂ ...
അടുത്ത ചോദ്യം എപ്പോഴാ മടക്കം ????????
തിരിച്ചു വിമാനം കയറി അതെ ധൃതിയില്‍ തന്നെ അവന്‍ തിരിച്ചു വരുന്നു (മനസ്സില്ലാ മനസ്സോടെ അല്ല ..എങ്ങിനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടുവാന്‍ ) ..........നാട്ടില്‍ പോയി ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ...................

Subscribe to:
Posts (Atom)