Mar 9, 2009

ഫ്രീ വിസ - രണ്ടാം ഭാഗം

അങ്ങിനെ അവസാനം വിസ എന്റെ കയ്യില്‍ കിട്ടി.ഇനി എന്ത് ?ഞാന്‍ അളിയനെയും പെങ്ങളെയും വിളിച്ചു പറഞ്ഞു ...അവര്‍ക്കും വല്ലാത്ത സന്തോഷം ...എത്രയും പെട്ടെന്ന് വരാന നോക്കണം ...അതായിരുന്നു അളിയന്റെ ആഗ്രഹം ..നല്ലത് തന്നെ ...ഞാന്‍ വിസയുടെ ഒറിജിനല്‍ നാട്ടിലേക്ക് കൊടുത്തയച്ചു ..അവിടെ എമിഗ്രഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം ..അതൊക്കെ അളിയന്‍ മാനേജ് ചെയ്യും ഞാന്‍ കരുതി....എന്നൊക്കെ കരുതി നല്ല ഒരു ഉച്ചയുറക്കത്തിനു വട്ടമോരുക്കി ഇരിക്കുമ്പോള്‍ അതാ എന്റെ അളിയന്റെ ഫോണ്‍ ....അതെ ..നാളെ അവിടെ എമിഗ്രഷ്യന്‍ ക്ലീയര്‍ ചെയ്യണം ..ടിക്കെറ്റ് എടുക്കണം...എന്റെ കയ്യില്‍ പൈസ ഇല്ല ...അളിയന്‍ കുറച്ചു പൈസ അയച്ചു തരണം ..എന്റെ തലയില്‍ ഇടി വീണത്‌ പോലെയായി ...ഒന്നേകാല്‍ പോയിട്ട് മാസം ഒന്നായില്ല ..ഇതാ അടുത്ത മാരണം.എന്ത് ചെയാം ..മറുതലക്കല്‍ അളിയന്‍ടെ ശബ്ദം ..ഹല്ലോ ഹലോ ...അളിയോ....ഞാന്‍ വിളികേട്ടു ..വേറെ വഴിയില്ലായിരുന്നു ..ഞാന്‍ എന്താ ചെയ്യേണ്ടത്..അപ്പോള്‍ മറുതലക്കല്‍ ഒരു ആശ്വാസ വാക്ക് ..അളിയന് വിഷമമാനെന്കില്‍ ഞാന്‍ എന്റെ ഭാര്യയുടെ പൊന്നു പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യാം ...എനിക്ക് ദേഷ്യം വന്നു ...കാരണം അപ്പോഴും അളിയന് ഒരു പൈസ മുടക്കമില്ലല്ലോ ...അതും ഒരു കണക്കിന് നോക്കിയാല്‍ എന്റേത് തന്നെ ...ഞാന്‍ ഇരുപതിനായിരം അയച്ചു തരാം സ്വര്‍ണ്ണം വില്‍ക്കേണ്ട എന്ന് പറഞ്ഞു..അപ്പോള്‍ അലിയന്ടെ അടുത്ത കമന്റ് ..എന്നാല്‍ ഇരുപത്തി അഞ്ചു ആയിക്കോട്ടെ ...ഗള്‍ഫില്‍ പോവുന്നതിനു മുന്പ് എനിക്ക് കൂട്ടുകാര്‍ക്കൊക്കെ ഒരു പാര്‍ട്ടി കൊടുക്കണം ...
അവസാനം ഞാന്‍ സമ്മതിച്ചു ..വേറെ വഴിയില്ലായിരുന്നു ...അങ്ങിനെ അളിയന്‍ നാട്ടിലുള്ള എല്ലാ ഫോര്മാളിടീസും കഴിഞ്ഞു എല്ലാവര്ക്കും പാര്‍ട്ടിയൊക്കെ കൊടുത്തു ..യാത്രയൊക്കെ പറഞ്ഞു .. ..എയര്‍ പോര്ടില് എത്തി എന്നെ വിളിച്ചു ...ഞാന്‍ ഇപ്പോള്‍ എമിഗ്രഷ്യന്‍ കഴിഞ്ഞു ഇനി വിമാനത്തില്‍ കയറാന്‍ കാത്തു നില്‍ക്കുകയാണ്‌ ..പിന്നെ വണ്ടിയുടെ വാടക അവിടെ എത്തിയാല്‍ അയച്ചു തരാമെന്നു ഡ്രൈവറോട് പറഞ്ഞു ..അല്ലന്കില്‍ അവളോട്‌ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ..അളിയന്‍ അവള്‍ക്കു പൈസ വല്ലതും കൊടുതിരിന്നോ ..ഏയ് ഇല്ല ...അവളോട്‌ അപ്പുറത്തെ വീട്ടില്‍ നിന്നും വാങ്ങി കൊടുക്കാന്‍ പറഞ്ഞു...ഇല്ലന്കില്‍ പറഞ്ഞു എത്തിയാല്‍ നമുക്ക് കൊടുക്കാമല്ലോ ...എന്റെ കാര്യം പോക്ക് തന്നെ ..ഞാന്‍ ഉറപ്പിച്ചു ...ഇപ്പോള്‍ ചെലവ് ഒന്നര ലക്ഷം ...ഒരു പണിയും ഇല്ലാത്ത ഒരു വിസയും ...കുറെ ബാധ്യധകലുമായി അളിയന്‍ എന്റെ അടുത്തേക്ക് പറന്നു

No comments:

Post a Comment